ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിര്‍മ്മിച്ച്, രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ആരം' സെപ്റ്റംബര്‍ 25 ന് തിയേറ്ററുകളിലെത്തും. ക്രൈം ത്രില്ലര്‍, സൈക്കോളജിക്കല്‍ ഡ്രാമ, ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് എന്നിവ കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.
വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നന്മയും അതിജീവനവും തമ്മിലുള്ള നേര്‍ത്ത അതിര്‍വരമ്പുകളും, സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുള്ള ഉദ്വേഗജനകമായ അന്വേഷണവുമാണ് പ്രമേയം.
ചിത്രത്തില്‍ സി.ഐ. ആന്റോ ഈപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. സത്യസന്ധതയുടെ പേരില്‍ നിരന്തരം സസ്‌പെന്‍ഷനുകളും സ്ഥലംമാറ്റങ്ങളും നേരിടേണ്ടി വരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു സംഭവം, അദ്ദേഹത്തെ സത്യാന്വേഷണത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും പുതിയ വഴികളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. കുറ്റബോധം, അധികാര രാഷ്ട്രീയം, മനുഷ്യബന്ധങ്ങള്‍, നീതിക്കായുള്ള പോരാട്ടം എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത്.
സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി' എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച വിഷ്ണു രാമചന്ദ്രനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍, എഡിറ്റിംഗ് വി. സാജന്‍, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോള്‍ എന്നിവര്‍ വരികള്‍ ഒരുക്കുന്നു. ഹരി ചരണ്‍, സിതാര കൃഷ്ണകുമാര്‍, സായനോര, അതുല്‍ നറുകര, യാസിന്‍ നിസാര്‍, അജയ് ശ്രാവണ്‍, ആരതി എം.എന്‍., അശ്വിന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
ഉദ്വേഗജനകമായ അന്വേഷണവും ശക്തമായ വൈകാരിക മുഹൂര്‍ത്തങ്ങളും സസ്‌പെന്‍സ് നിറഞ്ഞ കഥപറച്ചിലും ഒത്തുചേരുന്ന 'ആരം', മലയാളത്തില്‍ വേറിട്ടൊരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 25 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
പ്രൊഡക്ഷന്‍ ഡിസൈനര്‍: ബാബു പിള്ളൈ. കോസ്റ്റ്യൂം ഡിസൈനര്‍:സുജിത് മട്ടന്നൂര്‍. മേക്കപ്പ്: കിരണ്‍, മനോജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നികേഷ് നാരായണ്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബിന്‍ കൃഷ്ണ. സ്റ്റണ്ട് ഡയറക്ടര്‍: റോബിന്‍ ടോം. ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോ പോള്‍. കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സ് സിറ്റി. ഫിനാന്‍സ് കണ്‍ട്രോളര്‍:ഷിജോ ഡൊമിനിക്. സ്റ്റില്‍സ്: സിബി ചീരന്‍,
പബ്ലിസിറ്റി ഡിസൈന്‍:മാമിജോ. ഡിസ്ട്രിബൂഷന്‍:ഗുഡ് ഫെല്ലാസ്. ഡിജിറ്റല്‍:ജാങ്കോ സ്‌പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് : ബ്രിങ്‌ഫോര്‍ത്ത് ,പി ആര്‍ ഒ: ഐശ്വര്യ രാജ്.