Film News

'ആ റോള്‍ ചെയ്യാന്‍ ഇന്ത്യയിലെ ഐക്കോണിക് താരം വേണം'; ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖ് ഖാനും ഉണ്ടെന്ന് ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമായ ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം ആഗസ്റ്റ് 11ന് തിയേറ്ററില്‍ റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും സുപ്രധാന കഥാപാത്രമായി എത്തുന്നു എന്ന് ആമിര്‍ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കനേഡിയന്‍ മാധ്യമ പ്രവര്‍ത്തകയായ അലെക്‌സാന്‍ഡ്രയുമായി നടന്ന അഭിമുഖത്തിലായിരുന്നു ആമിര്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.

'ഷാരൂഖ് എന്റെ സുഹൃത്താണ്. ഫോറസ്റ്റ് ഗമ്പില്‍ എല്‍വിസ് പ്രെസ്ലി അവതരിപ്പിച്ച കഥാപാത്രത്തെ ചെയ്യാന്‍ കഴിയുന്ന ഒരാളെ എനിക്ക് ആവശ്യമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐക്കോണിക് താരത്തെ വേണം, അതിനാലാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നത് എന്ന് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം സമ്മതിച്ചു', എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

ടോം ഹാങ്ക്‌സ് കേന്ദ്ര കഥാപാത്രമായി എത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ(1994) ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ത്രീ ഇഡിയറ്റ്‌സിന് ശേഷം ആമിര്‍ ഖാനും കരീന കപൂര്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍ താരം നാഗ ചൈതന്യയും ചിത്രത്തിലുണ്ട്.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT