Film Events

സൂപ്പര്‍താര ഷോര്‍ട്ട് ഫിലിമിന് പിന്നിലൊരു ലക്ഷ്യമുണ്ട്, അറുപതിനായിരം ദിവസവേതന തൊഴിലാളികള്‍ക്ക് സഹായമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ 

THE CUE

രാജ്യം ലോക്ക് ഔട്ടില്‍ വീട്ടിലിരിക്കെ അമിതാബ് ബച്ചനും, രജനികാന്തും, ചിരഞ്ജീവിയും മോഹന്‍ലാലും, മമ്മൂട്ടിയും, രണ്‍ബീര്‍ കപൂറും, പ്രിയങ്കാ ചോപ്രയും ഒന്നിച്ചെത്തിയ ഷോര്‍ട്ട് ഫിലിം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. ഇന്ത്യന്‍ സിനിമാ ലോകം ഒറ്റ കുടുംബമാണെന്ന അമിതാബ് ബച്ചന്റെ സന്ദേശത്തോടെയാണ് ഫാമിലി എന്ന ചിത്രം അവസാനിക്കുന്നത്. കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് നിശ്ചലമായ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ദിവസവേതന തൊഴിലാളികള്‍ക്കും ദുരിതാശ്വാസ സഹായം നല്‍കാന്‍ സഹായിക്കണമെന്ന ആള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ( AIFEC ) അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അമിതാബ് ബച്ചന്റെ നേതൃത്വത്തില്‍ ഈ ഹ്രസ്വചിത്രം ഒരുങ്ങിയത്.

ഇന്ത്യന്‍ സിനിമാ മേഖലയിലെ മുഴുവന്‍ ദിവസവേതന തൊഴിലാളികള്‍ക്കും സഹായം എങ്ങനെ നടപ്പാക്കാം എന്ന് ആലോചനയുടെ ഭാഗമായുള്ള ഉദ്യമത്തില്‍ സോണി പിക്‌ചേഴ്‌സും കല്യാണ്‍ ജ്വല്ലേഴ്‌സും ഭാഗമാകുകയായിരുന്നുവെന്ന് ആള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ദേശീയ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍. ഹിന്ദി , മറാത്തി , തെലുങ്ക് , തമിഴ് , മലയാളം , കന്നട , ബംഗാളി തുടങ്ങി ഇന്ത്യയിലെ പ്രമുഖ ഭാഷാ ചിത്രങ്ങളിലേയും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ അംഗങ്ങളായ , മലയാളത്തിലെ ഫെഫ്ക അടക്കമുള്ള പ്രാദേശിക ചലച്ചിത്ര ട്രേഡ് യൂണിയനുകളുടെ ദേശീയ കോണ്‍ഫെഡറേഷനാണ് ഐഫെക്ക്.

കേരളത്തില്‍, ചിത്രീകരണം നിലച്ചതിനാല്‍ പ്രതിസന്ധിയിലായ ദിവസവേതനക്കാരായ ചലച്ചിത്ര തൊഴിലാളികള്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ധനസഹായം ചെയ്യുന്നതിലേക്ക് ബി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ഫെഫ്ക ആലോചിച്ച പദ്ധതി ഇന്ത്യയിലെ മുഴുവന്‍ ചലച്ചിത്ര തൊഴിലാളികളേയും ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത് സഹായപദ്ധതിയായി വികസിക്കുകയായിരുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. ഫെഫ്കയുടെ കരുതല്‍ നിധി എന്ന ധനസമാഹരണ ഉദ്യമത്തില്‍ തുടക്കത്തില്‍ തന്നെ മോഹന്‍ലാലും മഞ്ജുവാര്യരും അല്ലു അര്‍ജ്ജുനും സാമ്പത്തിക സഹായം നല്‍കിയിരുന്നു. ആറു പ്രാദേശിക ഫെഡറേഷനുകളിലുമായി പ്രവര്‍ത്തിക്കുന്ന, ദുരിതമനുഭവിക്കുന്ന 60,000 ദിവസ വേതനക്കാര്‍ക്കാണ് സോണി പിക്‌ചേഴ്‌സ് സംപ്രേഷണ അവകാശ തുകയായും കല്യാണ്‍ ജ്വല്ലേഴ്‌സ് സ്‌പോണ്‍സര്‍ തുകയായും ഫാമിലി എന്ന ഹ്രസ്വചിത്രത്തിന് നല്‍കുന്ന തുക ലഭിക്കുക.

പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തില്‍ മാതൃകാപരമായ പദ്ധതി സമയ ബന്ധിതമായി ദേശീയതലത്തില്‍ പദ്ധതി നടപ്പാക്കിയ ഐഫെക് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെയും, അമിതാഭ് ബച്ചനെയും കല്യാണരാമനെയും ഫെഫ്ക പ്രസിഡന്റ് ശ്രീ സിബിമലയില്‍ , ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ , ജനറല്‍ സെക്രട്ടറി ശ്രീ ജി എസ് വിജയന്‍ എന്നിവര്‍ അഭിനന്ദിച്ചു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT