Film Events

ധനുഷും സേതുപതിയുമല്ല, അയ്യപ്പനും കോശിയുമാകാന്‍ ശശികുമാറും ശരത്കുമാറും?

THE CUE

മലയാളത്തില്‍ ബിജു മേനോനും, പൃഥ്വിരാജ് സുകുമാരനും ടൈറ്റില്‍ റോളിലെത്തിയ അയ്യപ്പനും കോശിയും തമിഴ് റീമേക്ക് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2020ലെ വമ്പന്‍ ഹിറ്റുകളിലൊന്നായ അയ്യപ്പനും കോശിയും തമിഴിലെത്തുമ്പോള്‍ ബിജുമേനോന്‍ തകര്‍ത്തഭിനയിച്ച അയ്യപ്പന്‍ നായരെയും, പൃഥ്വിരാജിന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൊന്നായ കോശിയെയും ആരൊക്കെ അവതരിപ്പിക്കുമെന്നതും ചര്‍ച്ചയായി.

ആടുകളം, ജിഗര്‍തണ്ടാ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് എസ് കതിരേശനാണ് റീമേക്ക് അവകാശം വാങ്ങിയത്. സുഹൃത്ത് ധനുഷിനെയാണ് കതിരേശന്‍ പൃഥ്വിരാജ് ചെയ്ത റോളിലേക്ക് ആലോചിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ കഥാപാത്രമായി നടനും സംവിധായകനുമായ ശശികുമാറും, ബിജു മേനോന്‍ ചെയ്ത പൊലീസ് കഥാപാത്രമായി ശരത്കുമാറും എത്തുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ശരത്കുമാറും ശശികുമാറും ഇതുവരെ ഒരു ചിത്രത്തിനായി ഒന്നിച്ചിട്ടില്ല. സമുദ്രക്കനി സംവിധാനം ചെയ്ത നിമിര്‍ന്ത് നില്‍ എന്ന ചിത്രത്തില്‍ ശരത് കുമാര്‍ അതിഥിതാരമായും ശബ്ദസാന്നിധ്യമായി ശശികുമാറും ഉണ്ടായിരുന്നു. ചിത്രം തമിഴില്‍ ഒരുക്കാന്‍ നിര്‍മ്മാതാവ് സച്ചിയെ തന്നെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്നും എന്നാല്‍ സച്ചി ക്ഷണം സ്വീകരിച്ചില്ലെന്നുമാണ് സൂചന.

അയ്യപ്പനും കോശിയും തമിഴിലെത്തുമ്പോള്‍ കഥാപരിസരവും കഥാപാത്രങ്ങളുടെ പേരും ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT