RAM C/O ANANDHI movie announcement anusha pillai direction 
Film Events

റാം c/o ആനന്ദി സിനിമയാകുന്നു, അനുഷ പിള്ള സംവിധാനം

അഖിൽ പി ധർമ്മജന്റെ നോവൽ റാം c/o ആനന്ദി സിനിമയാകുന്നു. നവാഗത അനുഷ പിള്ളയാണ് സംവിധായിക. സംവിധായകൻ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ, വികെ പ്രകാശിന്റെകൂടെയും സംവിധാന സഹായിയായിരുന്നു. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാറാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് സിനിമായാക്കുന്നത്.

കൊച്ചി ഗ്രാന്റ്ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെൽത്ത് ഐ സിനിമാസ് ജൂറിചെയർമാൻ കൂടിയായ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിൽ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.

പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT