Film Events

പിന്നെ എന്തിന് മമ്മൂട്ടിയോട് യുദ്ധം? അദ്ദേഹം ചെയ്ത മഹത്തായ റോളുകള്‍ എനിക്ക് ചെയ്യാനാകില്ലെന്ന ബോധ്യമുണ്ട്

THE CUE

മലയാളത്തിലെ ബിഗ് എം’സ് എന്നറിയപ്പെടുന്ന സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. മൂന്ന് പതിറ്റാണ്ടിന് മുകളിലായി മലയാള ചലച്ചിത്ര ലോകത്തെ വ്യാവസായികമായ പ്രധാന മത്സരം ഈ രണ്ട് താരങ്ങളുടെ ചിത്രങ്ങള്‍ തമ്മിലാണ്. ആരാധകരും ഈ മത്സരത്തിന്റെ ഭാഗമാണ്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ താരയുദ്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിലാണ് മറുപടി.

മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ താരയുദ്ധമുണ്ടോ എന്ന ശ്രീകാന്ത് കോട്ടക്കലിന്റെ ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ ' യുദ്ധമൊന്നുമില്ല, ആരോഗ്യകരമായ മല്‍സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമുള്ള ആളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണഅ അദ്ദേഹത്തിനോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്ക് നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് പ്രശ്‌നം. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ മത്സരിക്കുമ്പോള്‍ അല്ലേ പ്രശ്‌നമുള്ളൂ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതുവര്‍ഷത്തില്‍ ബിഗ് ബജറ്റ് ചിത്രങ്ങളായ ജീത്തു ജോസഫിന്റെ റാം ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. നാലിലേറെ രാജ്യങ്ങളിലാണ് ചിത്രീകരണം. മമ്മൂട്ടി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ത്രില്ലറിലും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT