Kerala State Film Awards 
Film Events

ഹോം സിനിമ ജൂറി കണ്ട് കാണില്ല, വിജയ് ബാബു നിരപരാധിയെങ്കില്‍ തിരുത്തുമോ: ഇന്ദ്രന്‍സ്

ഹോം എന്ന സിനിമ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തഴയപ്പെട്ടെന്ന വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം. ഹോം സിനിമക്ക് പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നായക കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സ്. ഹോം സിനിമ ജൂറി കണ്ട് കാണില്ലെന്ന് ഇന്ദ്രന്‍സ്. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ലെന്നും ഹോം എന്ന സിനിമക്ക് കിട്ടാത്തതില്‍ നിരാശയുണ്ടെന്നും ഇന്ദ്രന്‍സ്.

ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്

ബലാല്‍സംഗ കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുമോ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുചോദ്യം.

വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വെക്കാമായിരുന്നു. വിജയ് ബാബുവിനെതിരായ പരാതിയും ഹോം തഴയപ്പെടാന്‍ കാരണമായിരിക്കാം. ഒടിടി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പലരും അറിയുന്നത് ഹോം സിനിമ കണ്ടതിന് ശേഷമാണ്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT