Film Events

സ്‌കോര്‍സെസിയുടെ മൂന്നര മണിക്കൂര്‍ പ്രേക്ഷകര്‍ക്ക് ‘ത്രില്ലിങ്ങ്’ ; ‘ഐറിഷ്മാന്‍’ ആദ്യ ആഴ്ച കണ്ടത് രണ്ടരക്കോടി അക്കൗണ്ടുകള്‍ 

THE CUE

മാര്‍ട്ടിന്‍ സ്‌കോര്‍സെസിയടെ പുതിയ ചിത്രം ദ ഐറിഷ്മാന്‍ ആദ്യ ആഴ്ചയില്‍ കണ്ടത് രണ്ടരക്കോടി അക്കൗണ്ടുകള്‍. നവംബര്‍ 27ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ഏഴ് ദിവസങ്ങളില്‍ കണ്ടത് 2,64,04,081 അക്കൗണ്ടുകളാണെന്ന് കമ്പനി അറിയിച്ചു. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ എഴുപത് ശതമാനത്തിലധികം കണ്ടാല്‍ മാത്രമാണ് നെറ്റ്ഫ്‌ലിക്‌സ് അത് ഒരാള്‍ കണ്ടതായി കണക്കാക്കുക. നെറ്റ്ഫ്‌ലിക്‌സിന്റെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ചിത്രങ്ങളുടെ പട്ടികയിലേക്ക് ഐറിഷ്മാന്‍ കടന്നിട്ടുണ്ട്.

ത്രില്ലര്‍ ചിത്രമായ ‘ബേര്‍ഡ് ബോക്‌സ്’ ആണ് ആദ്യ ആഴ്ച ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട നെറ്റ്ഫ്‌ലിക്‌സ് ചിത്രം. 45 മില്യണ്‍ അക്കൗണ്ടുകളാണ് ചിത്രം കണ്ടത്. എന്നാല്‍ 2 മണിക്കൂര്‍ മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം, ഐറിഷ്മാന്റെ ദൈര്‍ഘ്യമാകട്ടെ മൂന്നരമണിക്കൂറാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കാത്തിരിക്കപ്പെട്ട ‘എല്‍ കാമിനോ, എ ബ്രേക്കിംഗ് ബാഡ് മൂവി’ ആദ്യ ആഴ്ച കണ്ടത് 25.7 മില്യണ്‍ അക്കൗണ്ടുകള്‍ മാത്രമായിരുന്നു. ചിത്രത്തിന്റെ ദൈര്‍ഘ്യം പ്രേക്ഷകരില്‍ നിന്ന് സിനിമയെ അകറ്റുമെന്ന വാദങ്ങളെല്ലാം തെറ്റിച്ചുകൊണ്ടാണ് ക്ലാസിക് സംവിധായകന്റെ മറ്റൊരു ക്ലാസിക് ചിത്രത്തിന്റെ മുന്നേറ്റം.

ന്യൂയോര്‍ക്ക് പിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. റോബര്‍ട്ട് ഡി നീറോ, അല്‍ പച്ചീനോ, ജോ പെഷി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഗാംങ്സ്റ്റര്‍ ചിത്രത്തിന് അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍സ് ലഭിച്ചിട്ടുണ്ട്. ചാള്‍സ് ബ്രാന്റ് രചിച്ച 'ഐ ഹേര്‍ഡ് യു പെയിന്റ് ഹൗസസ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐബിറ്റി (ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ്) പ്രസിഡന്റായിരുന്ന, 62-ാം വയസ്സില്‍ കാണാതായ ജിമ്മി ഹോഫയുടെയും പില്‍ക്കാലത്ത് ഹോഫയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഫ്രാങ്ക് ഷീരന്റെയും കഥയാണ് പുസ്തകവും സിനിമയും.

ഡിജിറ്റല്‍ ടെക്നോളജിയുടെ സഹായത്തോടെ റോാബര്‍ട്ട് ഡിനോറോയും അല്‍ പാച്ചിനോയും സിനിമയ്ക്കായി പ്രായം കുറച്ചും സ്‌ക്രീനിലെത്തുന്നുണ്ട്. 2010ല്‍ ആദ്യമായി പ്രഖ്യാപിച്ച ചിത്രം അഭിനേതാക്കളെ 'ഡീ ഏജ്' ചെയ്യാന്‍ വേണ്ട സാങ്കേതിക വിദ്യയുടെ അഭാവവും നിര്‍മാതാവ് ലഭിക്കാത്തതും കാരണം നീണ്ടുപോവുകയുമായിരുന്നു. നെറ്റ്ഫ്ലിക്സ് പിന്നീട് ചിത്രം ഏറ്റെടുത്തതോടെയാണ് സിനിമ സാധ്യമായതെന്ന് സ്‌കോര്‍സെസി പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT