Film Events

മോഹന്‍ലാല്‍ മരിച്ചെന്ന് വ്യാജപ്രചരണം, സൈബര്‍ സെല്ലിന് പരാതി

THE CUE

കൊവിഡ് 19ഉം ലോക്ക് ഡൗണുമായി ബന്ധിപ്പിച്ച് വ്യാജപ്രചരണങ്ങളോ, സന്ദേശമോ പാടില്ലെന്ന് മുഖ്യമന്ത്രിയും ഡിജിപിയും അറിയിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് വിഡ്ഡി ദിനമാക്കിയെടുത്ത് വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്റ്റുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

നടന്‍ മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന രീതിയില്‍ വാട്‌സ് ആപ്പിലൂടെ ചിലര്‍ വ്യാജപ്രചരണം നടത്തിയതായി മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍.

മാര്‍ച്ച് 31 രാത്രി മുതല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ഒരു സിനിമയിലെ മരണരംഗത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി പ്രചിരിപ്പിച്ച ആള്‍ക്കെതിരെ പൊലീസിനെ സമീപിച്ചതായി വിമല്‍കുമാര്‍. സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പ്രചരിപ്പിച്ചയാളുടെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിമല്‍കുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു.

'നീ വേണം ഈ മോശം അഭിപ്രായം മാറ്റാന്‍': അന്നയുടെ ജീവനെടുത്ത കോര്‍പ്പറേറ്റ് സമ്മര്‍ദങ്ങള്‍

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

മ്യൂസിക് ലോഞ്ചുമായി തെക്ക് വടക്ക് ടീം, 'കസകസ' ക്യാമ്പസുകളിലേക്ക്,

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അന്ന വിളിച്ചിരുന്നു, പറഞ്ഞത് ജോലിഭാരത്തെ കുറിച്ച്, സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

SCROLL FOR NEXT