Film Events

'ശനിയാഴ്ച വമ്പന്‍ രാഷ്ട്രീയ അഴിമതി, ഞായറാഴ്ച സര്‍പ്രൈസ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍'; അഹാനാ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിമര്‍ശനം

സ്വര്‍ണ്ണക്കടത്ത് കേസും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണുമായി ബന്ധിപ്പിച്ച് നടി അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌റ്റോറി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിമര്‍ശനം. കൊവിഡ് വ്യാപനം ഗുരുതര സ്ഥിതി സൃഷ്ടിച്ച തിരുവനന്തപുരം നഗത്തില്‍ സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നതിലെ അപകടമാണ് വിമര്‍ശിക്കപ്പെടുന്നത്.

ജൂലൈ 8ന് സംസ്ഥാനത്ത് 301 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്ത് 64. സമൂഹ വ്യാപന ഭീഷണി നേരിടുന്ന പൂന്തുറ പൂര്‍ണമായും അടച്ചിടുകയും കമാന്‍ഡോ സംഘത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. എറണാകുളത്തും സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് ബലം പകരുകയും ഗുരുതരമായ സ്ഥിതിവിശേഷത്തെ നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നതാകും അഹാന കൃഷ്ണയുടെ പോസ്റ്റ് എന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്‌.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT