Boxoffice

പീലിത്തിരുമുടിക്കെട്ടില്‍...മാമാങ്കത്തിലെ മമ്മൂട്ടിയുടെ പെണ്‍നൃത്തത്തിന്റെ വീഡിയോ

THE CUE

മാമാങ്കം എന്ന ചിത്രത്തില്‍ മമ്മൂട്ടി സ്‌ത്രൈണ ഭാവത്തിലെത്തുന്ന ചിത്രവും പോസ്റ്ററും തുടക്കത്തില്‍ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി സ്‌ത്രൈണ ഭാവത്തില്‍ നൃത്തം ചെയ്യുന്ന ഗാനരംഗം പുറത്തുവന്നു. എം പത്മകുമാറിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം ആഗോള കളക്ഷനില്‍ നൂറ് കോടി പിന്നിട്ടിരുന്നു. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിച്ചിരിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ യേശുദാസ് ആണ് പീലിത്തിരുമുടി എന്ന ഗാനം പാടിയിരിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം.

ഉണ്ണി മുകുന്ദന്‍, പ്രാചി തഹലാന്‍, സിദ്ദീഖ്, അച്യുതന്‍, ഇനിയ ,അനു സിതാര, കനിഹ,തരുണ്‍ അറോറ എന്നിവരാണ് മറ്റ് താരങ്ങള്‍. ശ്യാം കൗശല്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി.

മമ്മൂട്ടി ഇതുവരെ ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റും മാമാങ്കത്തിന്റേതാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലാണ് റിലീസ്. മാമാങ്കം ചന്തയും പടനിലവും നിലപാട് തറയും കൂറ്റന്‍ കൊട്ടാരക്കെട്ടുകളും തറവാടും പടയാളികളുടെ വീടുകളുമാണ് സെറ്റിട്ടത്. കൊച്ചിയിലെ നെട്ടൂരിന് പുറമേ കണ്ണൂരിലെ ആറളം, കളമശേരി, വരിക്കാശേരി മന, ആതിരപ്പിള്ളി, വാഗമണ്‍ എന്നിവിടങ്ങളിലും മാമാങ്കം ചിത്രീകരിച്ചിരുന്നു. കാടുകളില്‍ പ്രധാനമായും ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

SCROLL FOR NEXT