Boxoffice

ദുല്‍ഖറിനെ കളക്ഷനില്‍ മറികടന്ന് പൃഥ്വി-ബിജുമേനോന്‍ ചിത്രം, അയ്യപ്പനും കോശിയും ബോക്‌സ് ഓഫീസില്‍ തല്ലി നേടിയത് 

THE CUE

2020 തുടക്കം മുതല്‍ മലയാള സിനിമയില്‍ തുടര്‍ച്ചയായ വാണിജ്യ വിജയങ്ങളാണ്. പൃഥ്വിരാജ് സുകുമാരനും, ബിജു മേനോനും നായകന്‍മാരായ 'അയ്യപ്പനും കോശിയും' ആഗോള കളക്ഷനില്‍ 30 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍. അനാര്‍ക്കലിക്ക് ശേഷം സച്ചിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. 2020 ഫെബ്രുവരി 7നാണ് 'അയ്യപ്പനും കോശിയും' തിയറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വരനെ ആവശ്യമുണ്ട് ഇതേ ദിവസം തന്നെയാണ് റിലീസ് ചെയ്തത്. സുരേഷ് ഗോപി, ശോഭന എന്നിവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ വരനെ ആവശ്യമുണ്ട് 25 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷനായി നേടിയത്. ദുല്‍ഖര്‍ ചിത്രത്തെ പിന്നിലാക്കുന്നത് പൃഥ്വിരാജ് -ബിജുമേനോന്‍ ചിത്രത്തിന്റെ കളക്ഷന്‍.

മൂന്നാമത്തെ ആഴ്ചയിലേക്ക കടന്ന സിനിമ കേരളത്തില്‍ നിന്ന് മാത്രം ഗ്രോസ് കളക്ഷനായി 22 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ രഞ്ജിതും പി എം ശശിധരനും ചേര്‍ന്നാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചത്. ക്രിസ്മസ് റിലീസായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ പൃഥ്വി മറ്റൊരു വിജയം കൂടി സ്വന്തമാക്കി. കേരളത്തിന് പുറത്ത് ഇന്ത്യന്‍ റിലീസില്‍ 11 കോടിയോളം ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ദിവസം കൊണ്ടാണ് അയ്യപ്പനും കോശിയും 30 കോടി ഗ്രോസ് നേടിയത്.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2020ലെ റിലീസുകളില്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര അമ്പത് കോടി പിന്നിട്ടിരുന്നു. ഫെബ്രുവരി 20ന് റിലീസ് ചെയ്ത അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്, വിനയ് ഫോര്‍ട്ട് നായകനായ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ സിനിമകള്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT