Entertainment

ഒരുമിച്ചുള്ള സിനിമകളുണ്ടാകും, ഭാര്യഭര്‍തൃ പദവി ഉപേക്ഷിക്കുന്നു; ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി

ബോളിവുഡ് നടന്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് പിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്. മകന്‍ ആസാദിനെ ഒരുമിച്ച് തന്നെ വളര്‍ത്തുമെന്നും നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും പറഞ്ഞു.

'' ജീവിതത്തിലെ മനോഹരമായ പതിനഞ്ചു വര്‍ഷങ്ങളില്‍ ഒരു ജീവിത കാലത്തേക്കുള്ള അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കിട്ടുണ്ട്. സന്തോഷവും, ചിരികളുമൊക്കെയായി വിശ്വാസത്തിലൂടെയും, ബഹുമാനത്തിലൂടെയും സ്‌നേഹത്തിലൂടെയുമാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്. ഇനി ഞങ്ങള്‍ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങാന്‍ ആഗ്രഹിക്കുന്നു, ഭാര്യയും ഭര്‍ത്താവുമായല്ല, കോ പാരന്റ്‌സായിട്ടായിരിക്കും അത്.

വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു, അത് ഇപ്പോള്‍ ഒദ്യോഗികമാക്കാമെന്ന് കരുതി.

മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നുമുണ്ടാകും. അവനെ ഞങ്ങള്‍ ഒരുമിച്ച് തന്നെ വളര്‍ത്തും. സിനിമകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഞങ്ങളുടെ ബന്ധത്തില്‍ വന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞതിലും കൂടെ നിന്നതിലും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി,'' ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT