CUE SPECIAL

'നിങ്ങള്‍ അറുത്ത് മാറ്റിയാലും ചേര്‍ന്നിരിക്കും ഞങ്ങള്‍'; സി.ഇ.ടിയിലെ സദാചാര വിവാദത്തില്‍ വിദ്യാര്‍ഥികള്‍

അലി അക്ബർ ഷാ

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കാതിരിക്കാന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റ് വെട്ടിപ്പൊളിച്ചതിനെതിരെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയായിരുന്നു. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന വിധത്തില്‍ വെട്ടിപ്പൊളിച്ച സീറ്റില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നായിരുന്നു പ്രതിഷേധം.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും മടിയില്‍ ഇരിക്കുന്ന ചിത്രം കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളു, മടിയില്‍ ഇരിക്കാമല്ലോ അല്ലേ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതോടെ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി. നിരവധി പേര്‍ ചിത്രം പങ്കുവെക്കുകയും പിന്തുണ അറിയിച്ച് രംഗത്തെത്തുകയുമുണ്ടായി.

കോളേജിന് സമീപത്തെ ശ്രീകൃഷ്ണ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് തകര്‍ത്തത്. ആണും പെണ്ണും ഒന്നിച്ചിരുന്ന് അരുതാത്തത് ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ഇരിപ്പിടം വെട്ടിപ്പൊളിച്ചത്. പലപ്പോഴും പൊലീസില്‍ നിന്ന് വരെ ഇതേ സദാചാര മനോഭാവമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT