Auto

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഫോക്‌സ്‌വാഗന്റെ നാല് മോഡലുകള്‍, 2020 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യ പ്രദര്‍ശനം 

THE CUE

2020 ഓട്ടോ എക്സ്പോയില്‍ ജര്‍മ്മന്‍ ബ്രാന്‍ഡ് ആയ ഫോക്‌സ് വാഗന്‍ നാല് മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. ഈ മോഡലുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി അറിയിച്ചു. നാല് പുതിയ മോഡലുകളില്‍ ഫോക്സ്വാഗണ്‍ A0 എസ്യുവിയുടെ ലോക പ്രീമിയറും നടത്തും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ ഫോക്സ്വാഗണ്‍ A0 മോഡല്‍ മിഡ്-സൈസ് എസ്യുവി വിഭാഗത്തില്‍ ആയിരിക്കും പ്രദര്‍ശിപ്പിക്കുക. ഫോക്സ്വാഗണ്‍ A0 എസ്യുവിയെ കൂടാതെ T-റോക്ക്, ടിഗുവാന്‍ ഓള്‍സ്പേസ്, ID ക്രോസ് ഇലക്ട്രിക് എസ്യുവി എന്നിവയുടെ ഇന്ത്യ-സ്‌പെക്ക് മോഡലുകളുമായിരിക്കും കമ്പനി പുറത്തിറക്കുക.

ഫോക്സ്വാഗനില്‍ നിന്നുള്ള T-റോക്ക് എസ്യുവിയുടെ ഇന്ത്യന്‍ മോഡല്‍ MQB പ്ലാറ്റ്‌ഫോമിലാവും ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണികളില്‍ ഉപയോഗിക്കുന്ന MQB A0 ആര്‍ക്കിടെക്ച്ചറിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ഇത്. .

അന്താരാഷ്ട്ര നിരത്തുകളില്‍ ഉള്ള തങ്ങളുടെ ലോകോത്തര കാറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഫോക്‌സ്‌വാഗന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്ത് നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ടിഗ്വാന്‍ എസ്യുവിയുടെ ഏഴ് സീറ്റ് പതിപ്പായ ടിഗ്വാന്‍ ഓള്‍സ്‌പെയിസും ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ ഫോക്‌സ്‌വാഗന് പദ്ധതിയുണ്ട്

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT