Auto

ഹെക്സ സഫാരി എഡിഷന്റെ ടീസര്‍, ടാറ്റയുടെ സെവന്‍ സീറ്റര്‍ എസ് യു വി

THE CUE

2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏഴ് സീറ്റര്‍ എസ് യു വിയായ ഹെക്‌സയുടെ സഫാരി എഡിഷന്റെ ടീസറും ചിത്രങ്ങളും പുറത്തുവിട്ടു.

പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-6 നിലവില്‍ വരുന്നതിനു മുന്നോടിയായി ബിഎസ്-4 കംപ്ലയിന്റ് ടാറ്റ ഹെക്‌സയുടെ അവസാന പതിപ്പിനെ വിപണിയില്‍ എത്തിക്കാനാകും കമ്പനിയുടെ പദ്ധതിയെന്നാണ് സൂചന. കൂടാതെ ഹെക്സയുടെ പിന്‍ഗാമിയായി ഏഴ് സീറ്റര്‍ എസ് യു വി ഗ്രാവിറ്റാസും വരും മാസത്തില്‍ പുറത്തിറങ്ങും. ഇതോടെ ഹെക്സ പതിയെ വിപണിയില്‍ നിന്നും പിന്‍വാങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒന്നിലധികം ഡ്രൈവ് മോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ ഹാരിയര്‍ ഒരു ഫ്രണ്ട്-വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ വരാനിരിക്കുന്ന പുതിയ ഗ്രാവിറ്റസിന് ഫ്രണ്ട്-വീല്‍, ഓള്‍-വീല്‍ ഡ്രൈവ് എന്നീ യൂണിറ്റുമായാകും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2.2 ലിറ്റര്‍ വരിക്കോര്‍ 400 ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹെക്‌സ ബിഎസ്-4 ന് കരുത്തേകുന്നത്. ഇത് 154 ബിഎച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഹെക്സയ്ക്ക് നല്‍കിയിരിക്കുന്നത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT