Auto

പുതുമകളുമായി മാരുതി സെലെറിയോ, ബിഎസ് 6 ഇന്ത്യന്‍ വിപണിയില്‍ 

THE CUE

മാരുതി സുസുക്കി സെലെറിയോയുടെ ബിഎസ് 6 പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് സെലെറിയോ ബിഎസ് 6 പതിപ്പ് ഇറക്കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

998 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് 6 നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയത്. ഈ എഞ്ചിന്‍ 68 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അതേസമയം എഞ്ചിന്‍ നവീകരിച്ചതോടെ വാഹനത്തിന്റെ മൈലേജ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബിഎസ് 6 മോഡലില്‍ ലിറ്ററിന് 23.1 കിലോമീറ്റര്‍ മൈലേജായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പുതിയ പതിപ്പില്‍ മൈലേജ് എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്സ്.

തുടക്ക പതിപ്പായ എല്‍എക്‌സ്‌ഐ വേരിയന്റിന് 4.41 ലക്ഷം രൂപയും, ഇസഡ് എക്‌സ്‌ഐ എഎംടി വേരിയന്റിന് 5.67 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. അധികം വൈകാതെ തന്നെ ഇഗ്‌നീസ് ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും, ആള്‍ട്ടോ കെ10 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കും.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT