Auto

ഇന്നോവയ്ക്ക് വെല്ലുവിളിയുമായി കിയ കാര്‍ണിവല്‍

THE CUE

കൊറിയന്‍ വാഹനനിര്‍മാണ ബ്രാന്‍ഡായ കിയയുടെ ആദ്യ മോഡല്‍ സെല്‍റ്റോസ് എസ്.യു.വി ആഗസ്റ്റില്‍ ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കെ കമ്ബനി രണ്ടാമത്ത മോഡലിനേയും അവതരിപിക്കാൻ  ഒരുങ്ങുന്നു. മള്‍ട്ടി പര്‍പ്പസ് ശ്രേണിയിലേക്കെത്തുന്ന 'കാര്‍ണിവല്‍' എന്ന മോഡലാണ് എല്ലാ അർത്ഥത്തിലും ഇന്നോവയ്ക്ക് വെല്ലുവിളിയുയർത്തുമെന്ന് വിലയിരുത്തപ്പെടുന്നത്.

ഇത്തവണത്തെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ച കാര്‍ണിവലിനെ 2020 എക്‌സ്‌പോയില്‍ കൂടി ചെറിയ മാറ്റങ്ങളോടെ  അവതരിപ്പിച്ചതിനു ശേഷം നിരത്തിൽ ഇറക്കാനാണ് കിയയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. വലിപ്പത്തിൽ ഇന്നോവ ക്രെറ്റയേക്കാൾ വലുതായിരിക്കും ഈ മോഡലെന്നും പറയുന്നു.

എട്ട് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.എസ്.സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറും ക്യാമറയും ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ നിരവധി  സുരക്ഷാ ക്രമീകരണങ്ങള്‍ കാർണിവലിൽ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് 7, 8, 9, 11 എന്നിങ്ങനെ നാല് തരത്തില്‍ കാര്‍ണിവലിന് സീറ്റ് ഓപ്ഷനുണ്ടെങ്കിലും  സെവന്‍ സീറ്റര്‍ പതിപ്പാണ് ഇന്ത്യയില്‍ ഇറക്കുന്നത്.  26 ലക്ഷം വരെയാണ് വില .

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT