Auto

കിയ കാർണിവൽ ഫെബ്രുവരിയിൽ

THE CUE

സെല്‍റ്റോസിനുശേഷം കിയ മോട്ടോര്‍സ്  തങ്ങളുടെ രണ്ടാമത്തെ മോഡലായ കാര്‍ണിവലിനെ വിപണിയില്‍ എത്തിക്കുവാന്‍ ഒരുങ്ങുന്നു. എംപിവി വിഭാഗത്തിലേക്ക് എത്തുന്ന ആഢംബര വാഹനമാണ് കാര്‍ണിവല്‍. 2020 ഓട്ടോ എക്‌സ്‌പോയില്‍, വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം വാഹനത്തിന്റെ ബുക്കിങ് സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല. ഇന്നോവ ക്രിസ്റ്റയാണ് മുഖ്യഎതിരാളിയെങ്കിലും വലിപ്പത്തിലും ഫീച്ചറുകളിലും ക്രിസ്റ്റയെക്കാള്‍  മികച്ച തായിരിക്കും കാര്‍ണിവല്‍ എന്നാണ് വാഹനലോകത്തെ വിലയിരുത്തലുകൾ.

5,115  എം എം നീളവും 1,985 എംഎം വീതിയും 1,740 എംഎം ഉയരവും 3,060 എംഎം വീല്‍ബേസുമാണ് കാര്‍ണിവെല്ലിനുള്ളത്. വിദേശത്ത് ഏഴ്, എട്ട്, പതിനൊന്ന് സീറ്റര്‍ ഓപ്ഷനില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഏഴ് സീറ്റര്‍, ആറ് സീറ്റര്‍ ഓപ്ഷനിലാകും വില്‍പ്പനയ്ക്ക് എത്തുക. ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവയാണ് കാര്‍ണിവലിന്റെ മുന്‍വശത്തെ സവിശേഷതകള്‍. 19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയും എടുത്തു പറയേണ്ട സവിശേഷതകളാണ്.

ബാക് ഡോറുകൾ വശങ്ങളിലേക്ക് തുറക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് സണ്‍റൂഫുകള്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ്-ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയില്‍ഗേറ്റ് തുടങ്ങി പിന്നിലെ യാത്രക്കാര്‍ക്കായി ഓപ്ഷനായി 10.1 ഇഞ്ച് ടച്ച്സ്‌ക്രീനും അടക്കം നിരവധി പ്രത്യേകതകളുമായിട്ടായിരിക്കും കാർണിവൽ ഇന്ത്യൻ നിരത്തിലെത്തുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും കാര്‍ണിവലിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT