Auto

രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഹീറോ

THE CUE

ഹീറോയുടെ ഇലക്ട്രിക് വിഭാഗത്തില്‍ നിന്ന് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി ഇന്ത്യന്‍ നിരത്തിലേയ്ക്ക് എത്തുന്നു. ഒപ്റ്റിമ ER, നൈക്‌സ് ER എന്നിവയാണ് പുതിയ മോഡലുകള്‍. റഗുലര്‍ ഒപ്റ്റിമ, നൈക്‌സ് എന്നിവയുടെ അല്പം ഉയര്‍ന്ന റേഞ്ചിലുള്ള മോഡലുകളാണിവ. വിപണിയിലുള്ള മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളെ തട്ടിച്ചു നോക്കുമ്പോള്‍ വില കുറവാണ് ഹീറോയുടെ പുതിയ വാഹനങ്ങള്‍ക്ക്. മൂന്ന് വര്‍ഷത്തെ വാറണ്ടിയും രണ്ട് മോഡലിനും ഹീറോ ഇലക്ട്രിക് നല്കുന്നുണ്ട്.

ഒപ്റ്റിമ ഇആറിന് 68,721 രൂപയും നൈക്‌സ് ഇആറിന് 69,754 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം 2 സബ്‌സിഡി അടക്കമുള്ള വിലയാണിത്.

റഗുലര്‍ മോഡലുകളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതിയ സ്‌കൂട്ടറിന്റെ രൂപത്തിനില്ല. ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ റീജനറേറ്റീവ് ബ്രേക്കിങ്, എല്‍ഇഡി ബള്‍ബ്, മൊബൈല്‍ ചാര്‍ജീങ് (ഒപ്റ്റിമ ഇആറില് മാത്രം), ഹൈ ടോര്‍ക്ക് പിഡബ്ല്യുഎം കണ്ട്രോളര്‍ എന്നിങ്ങനെയാണ് പുതിയ സ്‌കൂട്ടറുകളിലെ സവിശേഷതകള്‍.

48 വോള്‍ട്ട് ഡ്യുവല്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് പുതിയ രണ്ട് മോഡലിലുമുള്ളത്. ഒപ്റ്റിമ ഇ ആര്‍ ഒറ്റചാര്‍ജില്‍110 കിലോമീറ്ററും നൈക്‌സ് ഇആര്‍ 100 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും.മണിക്കൂറില്‍ 42 കിലോമീറ്ററാണ് രണ്ടിന്റെയും പരമാവധി വേഗതയെന്ന് കമ്പനി പറയുന്നു. നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. നിലവില്‍ 615 ടച്ച് പോയന്റുകളാണ് ഹീറോ ഇലക്ട്രിക്കിനുള്ളത്. 2020 നുള്ളില്‍ ഇത് 1000 ന് മുകളില്‍ ആക്കാനുള്ള ശ്രമത്തിലാണ് ആരംഭിക്കാനാണ് ഹീറോ. മാത്രമല്ല അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വര്‍ഷംതോറൂം അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT