Auto

പുതിയ പൾസർ NS 125 അടുത്ത മാസം 

THE CUE

പള്‍സര്‍ NS 125 ആഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങി ബജാജ്. ബജാജ് ഇറക്കിയ പള്‍സറിന്റെ എല്ലാ മോഡലുകളും ഇന്ത്യ ൻ വിപണിയിൽ തരംഗമായിരുന്നു.
കോമ്ബി ബ്രേക്കിങ് സംവിധാനം 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശനമായതുകൊണ്ട് സിബിഎസ് യൂണിറ്റുമായാകും പള്‍സര്‍ NS125 വിപണിയിലെത്തുക.

പുതിയ പള്‍സര്‍ NS125 ന് വിഭജിച്ച ഡബിൾ സീറ്റ് ഘടനയായിരിക്കും. 124.5 സിസി ഒറ്റ സിലിണ്ടര്‍ DTS-i എഞ്ചിൻ ബൈക്കിന് കരുത്ത് പകരും. 240 mm ഡിസ്‌ക് മുന്‍ ടയറിലും  130 mm യൂണിറ്റ് പിൻ ടയറിലും ബ്രേക്കിങ്ങിനായുണ്ട്.

ഹെഡ്‌ലാമ്പ്, രണ്ട് നിറമുള്ള മാസ്‌ക്ക്, ഫ്‌ളൈ സ്‌ക്രീന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, വലിയ ഇന്ധനടാങ്ക് എന്നിവ NS 125 ന്റെ മറ്റു പ്രധാന സവിശേഷതകള്‍ ആണ് .

ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ മോഡലിന് 65,000 രൂപ മുതല്‍ 75,000 രൂപ വരെ വില പ്രതീക്ഷിക്കപ്പെടുന്നുണ്ട് മുന്‍ വശത്ത് കണ്‍വെന്‍ഷനല്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളാണ് പുതിയ NS 125 -ന് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്‌സ് ഷോക്ക് അബ്‌സോര്‍ബറുകളുമുണ്ട്.

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT