Mobile

സാംസങ്ങിന്റെ ഗാലക്‌സി നോട്ട് 10, എസ് 10 ലൈറ്റ് വേരിയന്റുകള്‍ വിപണിയില്‍, പ്രത്യേകതകള്‍

THE CUE

സാംസങ് ജനപ്രിയ മോഡലുകളായ ഗാലക്‌സി നോട്ട് 10, എസ് 10 എന്നിവയുടെ ലൈറ്റ് വേരിയന്റുകള്‍ പുറത്തിറക്കി. ഏറ്റവും പുതിയ ക്യാമറ സവിശേഷതകള്‍, എസ് പെന്‍, മറ്റ് പ്രധാന ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗാലക്സിയുടെ മാത്രം പുതുമകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് ഈരണ്ട് ഫോണുകളും പുറത്തിറക്കിയതെന്ന് സാംസങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പ്രിമിയം ഫീച്ചറുകള്‍ അടങ്ങുന്ന ഫോണുകളാണ് പുറത്തിറക്കുന്നതെന്നും ഗാലക്സി എസ് 10 ലൈറ്റ് പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ നിറങ്ങളില്‍ ലഭ്യമാക്കുമെന്നും സാംസങ് അറിയിച്ചു. ഗാലക്സി നോട്ട് 10 ലൈറ്റ് ഔറ ഗ്ലോ, ഔറ ബ്ലാക്ക്, ഔറ റെഡ് എന്നീ നിറങ്ങളിലായിരിക്കും ലഭ്യമാവുക. സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ലോഞ്ച് ചെയ്‌തെങ്കിലും ഫോണുകള്‍ എന്ന് വിപണിയില്‍ എത്തുമെന്നോ വില എത്രയായിരിക്കുമോന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പെര്‍ഫോമന്‍സ്, പവര്‍ എന്നിവയില്‍ തുടങ്ങി ഇന്റലിജന്‍സ് സേവനങ്ങള്‍ വരെയുള്ള വിപണിയെ നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഗാലക്സി എസ് 10 ലൈറ്റ്, ഗാലക്സി നോട്ട് 10 ലൈറ്റ് എന്നിവ പുറത്തിറക്കിയിരിക്കുന്നതെന്നുമാണ് കമ്പനിയുടെ അവകാശവാദം.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്, എസ് 10 ലൈറ്റ് എന്നിവയുടെ സവിശേഷതകളില്‍ സാമ്യം ഏറെയുണ്ട്. ഗാലക്സി എസ് 10 ലൈറ്റ്, ഗാലക്സി നോട്ട് 10 ലൈറ്റ് എന്നിവ എഡ്ജ്-ടു-എഡ്ജ് ഇന്‍ഫിനിറ്റി-ഒ 6.7 ഇഞ്ച് ഡിസ്പ്ലേകളോടെയാണ് പുറത്തിറക്കുന്നത്. ഫുള്‍ എച്ച്ഡി + റെസല്യൂഷനുകള്‍ക്ക് ശേഷിയുള്ളതും 394 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുള്ളതുമാണ് ഡിസ്‌പ്ലെ.

ഗാലക്സി എസ് 10 ലൈറ്റ് സ്നാപ്ഡ്രാഗണ്‍ 855 പ്രോസസറിന്റെ കരുത്തോടെയാണ് വരുന്നത്. ഇരു ഫോണുകളിലും സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗിങ് സപ്പോര്‍ട്ടുള്ള 4,500 എംഎഎച്ച് ബാറ്ററികളാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ക്യാമറയുടെ കാര്യം വരുമ്പോള്‍ ഇരുമോഡലുകളും വ്യത്യസതങ്ങളാണ്. എസ് 10 ലൈറ്റില്‍ എഫ് / 2.4 ഉള്ള 5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, സൂപ്പര്‍ സ്റ്റെഡി ഒഐഎസ് ഉള്ള 48 മെഗാപിക്‌സല്‍ എഫ് 2.0 വൈഡ് ആംഗിള്‍ ലെന്‍സ്, എഫ് / 2.2 ഉള്ള 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് 123 ഡിഗ്രി ആംഗിള്‍ ലെന്‍സ് എന്നിവാണ് ക്യാമറ സെറ്റപ്പായി വരുന്നത്. നോട്ട് ലൈറ്റില്‍ 12 മെഗാപിക്‌സല്‍ എഫ് / 2.2 അള്‍ട്രാ വൈഡ് ലെന്‍സാണ് നല്‍കിയിരിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT