Mobile

സാംസങ് എ 50 എസ് ; ആകര്‍ഷകമായ വിലയില്‍ പുത്തന്‍ ഡിസൈന്‍, മികവുറ്റ ക്യാമറ 

THE CUE

സാംസങ്ങിനെ സംബന്ധിച്ച് ഈ വര്‍ഷം വളരെ തിരക്കേറിയതായിരുന്നു. ഗാലക്സി എം സീരിസ്, എ സീരിസ് എന്നിങ്ങനെ പുതിയ നിരയിലേക്ക് മോഡലുകളുടെ ഒഴുക്കായിരുന്നു. പ്രധാന എതിരാളികളായ ഷവോമി, റിയല്‍മി എന്നിവരെ പിന്നിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം. 8000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിലാണ് ഈ മോഡലുകളുടെ വില. ഷവോമി, റിയല്‍മി എന്നീ നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന അതേ വില നിലവാരം അവതരിപ്പിച്ചതും തന്ത്രപൂര്‍വമായിരുന്നു. വിപണി കീഴടക്കാനുള്ള അടുത്ത ആയുധമായി എ സീരീസിലെ എ 50 എസ്സിനെ അവതരിപ്പിക്കുകയാണ് കമ്പനി. 22999 രൂപയാണ് സാംസങ്ങ് എ 50 എസ്സിന്റെ വില. എ 50 എന്ന തൊട്ടുമുന്നില്‍ നില്‍ക്കുന്ന മോഡലിനെ അപേക്ഷിച്ച് വിലയില്‍ നേരിയ വര്‍ധനവേയുള്ളൂ.

ഓള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഡിസൈനിലെ പ്രത്യേകത. സാംസങ്ങിന്റെ ഇന്‍ഫിനിറ്റ് യു നോച്ച് കൂടെയുണ്ട്. ഇപ്പോള്‍ വിപണിയിലെത്തുന്ന മറ്റ് മോഡലുകളുമായി എ 50 എസ്സിന് വലിയ സാമ്യതയുണ്ട്. പ്രത്യേകിച്ച് ഈ ഇന്‍ഫിനിറ്റ് യു നോച്ചിന്റെ കാര്യത്തില്‍. ഫ്രണ്ട് ക്യാമറ എങ്ങനെ പൊസിഷന്‍ മാറാതെ ഉള്‍പ്പെടുത്താം എന്ന പരീക്ഷണമാണ് നോച്ചില്‍ എത്തി നില്‍ക്കുന്നത്. ഒട്ടേറെ മോഡലുകള്‍ ഇത്തരത്തിലുള്ള നോച്ചുമായി വരുന്നു എന്നതും ഈ സാമ്യത്തിന് കാരണമാകുന്നുണ്ട്. പ്രധാനമായും മൂന്ന് നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത് പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വൈറ്റ്, കൂടാതെ പ്രിസം ക്രഷ് വയലറ്റ് എന്നിവയാണവ. ഫോണിന്റെ താഴെയായി യു എസ് ബി ടൈപ്പ് സി പോര്‍ട്ടും ഓഡിയോ ജാക്കും സിംഗിള്‍ സ്പീക്കറും കൊടുത്തിരിക്കുന്നു.

ഇടതുഭാഗത്തായാണ് രണ്ട് നാനോ സിമ്മുകള്‍. കൂടാതെ മൈക്രോ എസ് ഡി കാര്‍ഡിനുള്ള ട്രേ യും ഇവിടെയാണ്. ഫോണ്‍ ആദ്യമായി ഓണ്‍ ചെയ്യുമ്പോള്‍ തന്നെ കണ്ണുടക്കുന്നത്. ക്രിസ്റ്റല്‍ ക്ലിയര്‍ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയിലാണ്. 6.4 ഇഞ്ചാണ് ഈ ഡിസ്പ്ലേയുടെ സൈസ്. 1080 x 2340 പിക്‌സല്‍ റെസൊല്യൂഷനാണ് ഡിസ്‌പ്ലേക്കുള്ളത്. പ്രധാനമായി രണ്ടു വേരിയന്റുകളാണ് ഫോണിനുള്ളത്‌. എന്നാല്‍ രണ്ടു മോഡലിനും 128 ജിബി മെമ്മറി കപ്പാസിറ്റിയുണ്ട്. റാം കപ്പാസിറ്റിയില്‍ മാത്രമാണ് വ്യത്യാസമുള്ളത്. 4 ജിബി റാം വേര്‍ഷന് 22999 രൂപയും 6 ജിബി റാം വേര്‍ഷന് 24999 രൂപയും വില വരും. 4000 മില്ലി ആംപ് ഹവര്‍ കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . എന്തായാലും ഒറ്റനോട്ടത്തില്‍ ആരുടേയും കണ്ണിനെ പിടിച്ചുനിര്‍ത്താന്‍ ഫോണിന് കഴിയുന്നുണ്ട്. വിപണിയില്‍ ഇത് സഹായകമാകുമോ എന്ന് കാത്തിരുന്ന് അറിയാം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT