Mobile

Redmi 8A: റെഡ്മിയുടെ പുതിയ സീരിസ് റെഡ്മി 8 എ പ്രത്യേകതകള്‍ 

THE CUE

റെഡ്മിയുടേതായി ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്ന 8 സീരിസിലെ ആദ്യത്തെ സ്മാര്‍ട് ഫോണാണ് റെഡ്മി 8എ. റെഡ്മിയുടെ ജനപ്രിയ മോഡലായ 7 എയില്‍നിന്നും കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് 8 എയുടെ വരവ്. 6.21 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടര്‍ നോച്ച് ഡിസ്‌പ്ലേയാണ് ഫോണില്‍ ഉണ്ടാവുക. 4 ജിബി റാം 64 ജിബി സ്റ്റോറേജും കൂടുതല്‍ കരുത്തുറ്റ ഒക്ടാകോര്‍ പ്രൊസസറുമാണ് പുതുമോഡല്‍ ഫോണിന്റെ സവിശേഷതകള്‍. എക്കണോമി സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്ന സ്മാര്‍ട്ട്ഫോണായിരിക്കും റെഡ്മി 8 എ എന്നാണ് ഷവോമി അവകാശപ്പെടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

12 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും അതിവേഗ ചാര്‍ജിംഗ് സംവിധാനത്തോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയും 8 എയ്ക്ക് മികവ് കൂട്ടും. സെല്‍ഫിപ്രേമികളെ കണക്കിലെടുത്ത് ഫ്രണ്ട് കാമറയെ കൂടുതല്‍ മികച്ചതാക്കിയാണ് റെഡ്മി 8 എയെ ഇന്ത്യയില്‍ എത്തിക്കുന്നത്. ഈവര്‍ഷം തുടക്കത്തില്‍ ഇറങ്ങിയ റെഡ്മി 7 എയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആ പ്രതികരണം പുതിയ മോഡലിനും ലഭിക്കുന്നമെന്ന വിശ്വാസത്തിലാണ് കമ്പനി. മികച്ച ഫീറ്ററുകള്‍ ഉള്ള സ്മാര്‍ട് ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെഡ്മി ഈ പുതിയ മോഡലുമാി രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 25 ന് ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌പോര്‍ട് ഓറ വേവ് ഗ്രിപ്പ് ഡിസൈനായിരിക്കും ഫോണിനെന്നാണ് സൂചന. മറ്റു റെഡ്മി എ-സീരീസ് സ്മാര്‍ട് ഫോണുകള്‍ക്ക് സമാനമായി റെഡ്മി 8 എയും ബജറ്റ് ഫോണായിരിക്കും. 2017 ലാണ് ഷവോമി എ സീരിസില്‍ ഫോണുകള്‍ ഇറക്കാന്‍ ആരംഭിച്ചത്. അന്ന് മുതല്‍ 2019 വരെ ഇന്ത്യന്‍ വിപണിയില്‍ ഷവോമി എ-ഫോണുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റെഡ്മീ 4എ, റെഡ്മീ 5എ, റെഡ്മീ 6എ എന്നിവയെല്ലാം തന്നെ ഇന്ത്യന്‍ വിപണിയിലെ ജനപ്രീയ റെഡ്മി മോഡലുകളാണ്.

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

SCROLL FOR NEXT