Sports

'ദ ലാസ്റ്റ് ടൈം ഈസ് നൗ'; വിരമിക്കല്‍ പ്രഖ്യാപിച്ച് റെസ്ലിങ്ങ് താരം ജോണ്‍ സീന

വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കന്‍ നടനും ഗുസ്തി താരവുമായ ജോണ്‍ സീന. വേള്‍ഡ് റെസ്ലിങ് എന്റര്‍ടൈന്‍മെന്റ് (WWE) മണി ഇൻ ദി ബാങ്ക് ടൂർണമെന്റിന് ഇടയിലാണ് സീന തന്റെ ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപിച്ചത്. കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ തിങ്ങിനിറഞ്ഞ, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു 47 കാരനായ സീനയുടെ വിരമിക്കല്‍ പ്രഖ്യാപനം. മൈ ടൈം ഈസ് നൗ' എന്ന ഏറെ പ്രസിദ്ധമായ തന്റെ തന്നെ വാക്കുകളെ ഓര്‍മിപ്പിക്കുന്ന തരത്തിൽ 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ചായിരുന്നു സീന റിങ്ങിലേക്ക് എത്തിയത്. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയര്‍ത്തിക്കാട്ടി. 2025-ലായിരിക്കും സീനയുടെ അവസാന മത്സരം.

ഡബ്ല്യു.ഡബ്ല്യു.ഇയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ജോണ്‍ സീന. വളരെ ഞെട്ടലോടെയാണ് സദസിലിരുന്ന ആരാധകര്‍ സീനയുടെ വിരമിക്കല്‍ പ്രഖ്യാപനം കേട്ടത്. പ്രഖ്യാപനത്തിന് പിന്നാലെ കൂട്ടത്തോടെ അരുത് എന്ന് തുടങ്ങിയ എതിര്‍ ശബ്​ദങ്ങളും ​ഗാലറിയിൽ ഉയര്‍ന്നു. 2001ല്‍ ഡബ്ല്യു.ഡബ്ല്യു.ഇയില്‍ സജീവമായ സീന 16 തവണ ലോക ചാമ്പ്യന്‍ പദവി നേടിയിട്ടുണ്ട്. അടുത്ത വർഷത്തെ റെസിൽമാനിയ‌യിൽ തന്റെ റെസ്ലിങ് കരിയര്‍ അവസാനിപ്പിക്കുമെന്നും സീന പറഞ്ഞു.

ഹോളിവുഡ് സിനിമകളിൽ സജീവമായ സീന ട്രെയിന്‍ റെക്ക് (2015), ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 (2021) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഡബ്ല്യു.ഡബ്ല്യു.ഇയില്‍ നിന്ന് പുറത്തായ സീന 2006 -ല്‍ ദി മറൈന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. എച്ച്.ബി.ഒ പരമ്പരയായ പീസ്മേക്കറിലെ പ്രധാന കഥാപാത്രവും ജോൺ സീനയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സീന വീണ്ടും റെസ്ലിങ് റിങ്ങില്‍ സജീവമായത്. ഗുരുതരമായ അസുഖമുള്ള കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ മേക്ക്-എ-വിഷ് ആശംസകള്‍ നല്‍കിയ അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമ കൂടിയാണ്. 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ പൂർണ്ണ ന​ഗ്നനായി സീന പ്രത്യക്ഷപ്പെട്ടതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

'പാൽനിലാ പുഞ്ചിരി'; ഈസ്റ്റ് കോസ്റ്റിന്റെ ഹിറ്റ് പാട്ട് വീണ്ടും, ശ്രദ്ധ നേടി ‘ഭീഷ്മർ’ ഗാനം

ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

വെള്ളാപ്പള്ളിക്ക് എസ്എൻഡിപി നേതൃത്വത്തിലേക്ക് മടങ്ങാനാകുമോ? അയോ​ഗ്യത എന്തുകൊണ്ട്? The Money Maze

പൊളിറ്റിക്കൽ ഡ്രാമയുമായി നിവിനും ബി. ഉണ്ണികൃഷ്ണനും; 'പ്രതിഛായ' മാർച്ച് 26 ന്

പെരുന്നാൾ സ്പെഷ്യലായി "പാൽനിലാ പുഞ്ചിരി”; 'ഭീഷ്മർ' പുതിയ ഗാനം നാളെയെത്തും

SCROLL FOR NEXT