Sports

ക്രിക്കറ്റ് ബോള്‍ സിംപിളാണ്, പക്ഷേ പവര്‍ഫുളാണ് 

വെള്ള,ചുവപ്പ്, ഇളം ചുവപ്പ് നിറങ്ങളിലാണ് ക്രിക്കറ്റ് ബോളുകള്‍. എന്നാല്‍ ഇളം ചുവപ്പിലുള്ളവ അപൂര്‍വമായേ ഉപയോഗിക്കാറുള്ളൂ. 

THE CUE

ബൗളര്‍മാര്‍ സ്റ്റംപുകള്‍ തെറിപ്പിക്കുകയും ബാറ്റ്സ്മാന്‍മാര്‍ സിക്സറുകള്‍ പറത്തുകയും ചെയ്യുന്ന പന്തുകളെ അടുത്തറിയാം. വെള്ള,ചുവപ്പ്, ഇളം ചുവപ്പ് നിറങ്ങളിലാണ് ക്രിക്കറ്റ് ബോളുകള്‍. എന്നാല്‍ ഇളം ചുവപ്പിലുള്ളവ അപൂര്‍വമായേ ഉപയോഗിക്കാറുള്ളൂ. ഏകദിന-ട്വന്റി ട്വന്റി -ഡേനൈറ്റ് മത്സരങ്ങളില്‍ വെള്ളയും ടെസ്റ്റുകളില്‍ ചുവപ്പും പന്തുകളാണ് ഉപയോഗിക്കുന്നത്. രാത്രിയും പകലുമായുള്ള മത്സരങ്ങളില്‍ വെള്ളയിലുള്ളത് ഉപയോഗിക്കും. രാത്രിയില്‍ പന്ത് വ്യക്തമായി കാണാനാണിത്.

ഒരു മത്സരത്തിന് സാധാരണഗതിയില്‍ രണ്ടുബോളുകളുണ്ടാകും. ഓവര്‍ മാറ്റത്തിന് അനുസരിച്ച് ഓരോ ഭാഗത്തുനിന്ന് എറിയാന്‍ ഓരോന്നുവീതമെടുക്കും. കോര്‍ക്ക്,ലാറ്റക്സ്,ലെതര്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. കോര്‍ക്കിന് മുകളില്‍ ലാറ്റക്സ് റബ്ബറും പുറം തോടായി ലെതറും പതിച്ച് തുന്നല്‍ സഹിതമാണ് ബോള്‍ തയ്യാറാക്കുക.പൂര്‍ണ്ണമായി കൈകൊണ്ടും മെഷീനിലും നിര്‍മ്മിക്കാറുണ്ട്. ഓസ്ട്രേലിയന്‍ കമ്പനിയായ കൂക്കബുറ, ഇംഗ്ലണ്ടിന്റെ ഡ്യൂക്സ് ഇന്ത്യയുടെ എസ്ജി എന്നിവയാണ് പ്രധാന നിര്‍മ്മാതാക്കള്‍.

ഇവരുടെ പന്തുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. കൂക്കബുറ ബോളുകള്‍ മാത്രമാണ് മെഷീന്‍ നിര്‍മ്മിതി. ഡ്യൂക്സ്,എസ്ജി ബോളുകള്‍ പൂര്‍ണമായും കൈകള്‍കൊണ്ടൊരുക്കുന്നു. 155 മുതല്‍ 163 ഗ്രാം വരെ ഭാരമാണ് പന്തിനുണ്ടായിരിക്കേണ്ടത്. 224 മുതല്‍ 229 മില്ലിമീറ്റര്‍ വരെയാണ് വ്യാസം. തുന്നലുള്ള ഭാഗം 90 ഡിഗ്രി വൃത്താകൃതിയിലായിരിക്കണം. ബോളിന്റെ എല്ലാ ഭാഗവും പൂര്‍ണ്ണവൃത്താകൃതിയിലാകണം. തുപ്പലോ വിയര്‍പ്പോ അല്ലാതെ മറ്റെന്തെങ്കിലും പന്തില്‍ പ്രയോഗിക്കുന്നത് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

ജഴ്സിയില്‍ ബോള്‍ തുടയ്ക്കാം. എന്നാല്‍ മൈതാനത്തോ പരുക്കന്‍ വസ്തുക്കളിലോ പന്തുരയ്ക്കരുത്. സ്വിംഗ് ചെയ്യിക്കാന്‍ നഖം, കുപ്പിയുടെ മൂടി തുടങ്ങിയവ ഉപയോഗിച്ച് തുന്നല്‍ ഇളക്കുന്നത് നിയമവിരുദ്ധമാണ്‌. പന്തില്‍ ലിപ്ബാം പുരട്ടുകയോ മധുരം കഴിച്ചശേഷം പന്തില്‍ തുപ്പല്‍ തേയ്ക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്. കളിയിലുടനീളം അംപയര്‍മാരുടെ നിയന്ത്രണത്തിലാണ് പന്തുണ്ടാവുക. കളിക്കിടെ ബോളുകള്‍ നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്താല്‍ അത്ര തന്നെ പഴക്കമുള്ള ബോളുകള്‍ ഉപയോഗിച്ചാണ് മത്സരം തുടരുക.

ബോള്‍ സ്വിംഗ് ചെയ്യിക്കാനും മറ്റും ക്രിത്രിമം നടത്തിയെന്ന് വ്യക്തമായാല്‍ താരങ്ങള്‍ക്ക് പിഴയിടുകയും അവരെ അടുത്ത മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്യും. എതിര്‍ ടീമിന് റണ്‍സ് കൂട്ടിക്കൊടുക്കാന്‍ അംപയര്‍ക്ക് അധികാരമുണ്ടായിരിക്കുകയും ചെയ്യും. ആതിഥേയ രാജ്യത്തിന് ഏതുകമ്പനിയുടെ ബോള്‍ വേണമെങ്കിലും തെരഞ്ഞെടുക്കാം. ഓരോ രാജ്യത്തെയും കാലാവസ്ഥയ്ക്കും പിച്ചിനും അനുസരിച്ച് രൂപപ്പെടുത്തിയതാണ് പന്തുകള്‍. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പുമുണ്ടാവുക.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT