POPULAR READ

വയനാട് ഉരുൾപൊട്ടൽ: 4 കോടി രൂപയുടെ സഹായവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ

വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവർക്ക് സൗജന്യചികിത്സ

വയനാട് ചൂരൽമല മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവക്കുന്നവർക്ക് ആശ്വാസമേകാൻ നാല് കോടി രൂപയുടെ വിവിധ സഹായവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ ക്യാംപുകളിൽ കഴിയുന്നവരുടെ വീടുകൾ പുനർനിർമിക്കാൻ രണ്ടരക്കോടി രൂപ ചെലവഴിക്കുമെന്നും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.

കേരളത്തിലെ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ദുരന്തബാധിത മേഖലയിൽ സജീവമാണ്. സർക്കാർ സംവിധാനങ്ങളോട് സഹകരിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്. ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വോളന്റിയേഴ്സിന്റെ സംഘം ദുരന്തമുണ്ടായ ആദ്യദിവസം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം ഒരു സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നുണ്ട്.

ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സാസൗകര്യങ്ങളും അവശ്യവസ്തുക്കളും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ നൽകിവരുന്നു. സാധ്യമായ മറ്റെല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആസ്റ്റർ ജീവനക്കാരെയും കാണാതായതായുള്ള വിവരവും വന്നിരുന്നു. ഇവരെ വേഗത്തിൽ കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഡോ ആസാദ് മൂപ്പൻ അറിയിച്ചു.

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

ഒരു വാക്ക് ടു റിമെംബർ

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

Another Thriller on Cards; സൈജു കുറുപ്പിന്റെ സസ്പെൻസ് ത്രില്ലർ, ആകാംഷ ഉയർത്തി 'ആരം' ട്രെയ്‌ലർ

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

SCROLL FOR NEXT