POPULAR READ

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

യുവാക്കള്‍ പൂര്‍ണ്ണമായും അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കക്ഷിരാഷ്ട്രീയത്തോട് താല്‍പര്യം കുറഞ്ഞിരിക്കാം. എങ്കിലും ജനാധിപത്യ പ്രക്രിയയില്‍ യുവാക്കള്‍ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി നടന്ന സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം. രാഷ്ട്രീയമാണ് നാടിനെ രൂപപ്പെടുത്തിയത്. റീല്‍സിനപ്പുറത്തേക്ക് റിയല്‍ ലൈഫ് പ്രശ്‌നങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണമെന്നും പിആറിനല്ല ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും ഇടപെടുന്ന രാഷ്ട്രീയത്തിന് മാത്രമേ നിലനില്‍പ്പ് ഉണ്ടാകു. വിദ്യാഭ്യാസം വെറുമൊരു ഡിഗ്രി നേടുക എന്നതിനപ്പുറത്തേക്ക് ലൈഫ് ലോങ്ങ് ലേണിംഗ് ആയി മാറണം. ഹു കെയര്‍ മനോഭാവം അല്ല യുവാക്കള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒന്നും നടക്കില്ല എന്നത് ഒരു തെറ്റായ വ്യാഖ്യാനമാണ്. ജെയിന്‍ യൂണിവേഴ്‌സിറ്റി ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രസക്തമായി മാറുകയാണല്ലോ. കേരളത്തില്‍ ഒന്നും നടക്കില്ല എന്നാണെങ്കില്‍ ഇത്തരമൊരു സ്ഥാപനം ഇവിടെ നിക്ഷേപത്തിന് തയ്യാറാവുമോ. രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും തകര്‍ക്കും വിധം ഒറ്റ ഭാഷ, ഒറ്റ സംസ്‌കാരം, ഒറ്റ തെരഞ്ഞെടുപ്പ് എന്നിങ്ങനെ എല്ലാം ഏകീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഈ നീക്കങ്ങളെ പ്രതിരോധിക്കാനും ഭരണഘടനയെയും ബഹുസ്വരതയെയും സംരക്ഷിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫും സെഷനില്‍ പങ്കെടുത്തു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT