POPULAR READ

ഓച്ചിറ ക്ഷേത്രത്തില്‍ മാസ്‌ക് ധരിച്ചെത്തിയ താരം, പൃഥ്വിരാജിനെ ആദ്യം തിരിച്ചറിയാതെ നാട്ടുകാര്‍; വീഡിയോ

മാസ്‌ക് ധരിച്ച് കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വൈറലായിരിക്കുയാണ് പൃഥ്വിരാജിേെന്റ വീഡിയോ. തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേ ജൂണ്‍ 26ന് പൃഥ്വിരാജ് ഓച്ചിറ ക്ഷേത്രത്തിന് മുന്നിലെത്തി പ്രാര്‍ത്ഥിക്കുകയും കാണിക്കയിടുകയും ചെയ്യുന്ന വീഡിയോ ആണ് ആരാധകര്‍ ഉള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്. റേഞ്ച് റോവറില്‍ ബ്ലൂ ടീഷര്‍ട്ടും ജീന്‍സും ധരിച്ച് പൃഥ്വിരാജ് പുറത്തിറങ്ങുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതുമാണ് വീഡിയോയില്‍.

ആടുജീവിതം ചിത്രീകരണത്തിനായുള്ള ജോര്‍ദ്ദന്‍ ഷെഡ്യൂളിനിടെ വാദിറം മരുഭൂമിയില്‍ രണ്ട് മാസത്തോളം കുടുങ്ങിയ ശേഷം മേയ് അവസാനവാരമാണ് പൃഥ്വിരാജ് കൊച്ചിയില്‍ എത്തിച്ചേര്‍ന്നത്. ലോക്ക് ഡൗണ്‍ കാലയളവിലായിരുന്നു ആടുജീവിതം ചിത്രീകരിച്ചത്. കൊച്ചിയില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനും ഹോം ക്വാറന്റൈനും ശേഷം പൃഥ്വിരാജ് പുതിയ സിനിമകളിലേക്ക് കടന്നിരുന്നു.

സുഹൃത്തും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ പൃഥ്വിരാജ് എത്തിയിരുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ ആണ് പൃഥ്വിയുടെ ഒടുവില്‍ പ്രഖ്യാപിച്ച പ്രൊജക്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പൃഥ്വിരാജ് അഭിനയിക്കുന്നതിനെതിരെ ബിജെപിയും സംഘപരിവാറും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. പൃഥ്വി പ്രൊജക്ടില്‍ നിന്ന് പിന്‍മാറണമെന്നാണ് ബിജെപിയുടെ ആവശ്യം.

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT