POPULAR READ

ലോക്ക്ഡൗണില്‍ തെരുവില്‍ അലയുന്നവരെ കുളിപ്പിച്ചും ഭക്ഷണമെത്തിച്ചും യാത്ര, മുരുകനും വിനു മോഹനും വിദ്യക്കും  അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍

THE CUE

ലോക്ക്ഡൗണില്‍, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളില്‍ കഴിയേണ്ടിവരുന്ന ആളുകള്‍ക്ക് ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി യാത്ര തുടരുകയാണ് തെരുവോരം മുരുകനൊപ്പം അഭിനേതാക്കളായ വിനു മോഹനും ഭാര്യ വിദ്യയും.

മുരുകന് കീഴിലുള്ള തെരുവോരം എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് വിനു മോഹന്റെയും വിദ്യയുടെയും പ്രവര്‍ത്തനം. ഇരുവരെയും അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. ഇതിനോടകം അറുനൂറിലധികം ആളുകള്‍ക്കാണ് മുരുകനൊപ്പം വിനുവും വിദ്യയും ഭക്ഷണമെത്തിച്ചത്. ഇവരെ കുളിപ്പിച്ചും മുടി വെട്ടിയും സന്നദ്ധ കേന്ദ്രങ്ങളിലെത്തിച്ചുമാണ് പ്രവര്‍ത്തനം. വിനുവിനും വിദ്യക്കും മുരുകനും എല്ലാ നന്മകളും നേരുന്നുവെന്ന് മോഹന്‍ലാല്‍.

ആലപ്പുഴയിലും കൊല്ലത്തും കൊച്ചിയിലുമായി തെരുവില്‍ അലയുന്ന അറുന്നൂറിലേറെ പേരെ കണ്ടെത്തി ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. തെരുവോരം സംഘടനക്ക് അമ്മ താരസംഘടനാണ് ആംബുലന്‍സ് നല്‍കിയത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT