POPULAR READ

ഇത് അനീതി, ജനങ്ങളെ രണ്ട് തട്ടില്‍ അളക്കരുത്; കരിപ്പൂരിലെയും രാജമലയിലെയും ധനസഹായത്തില്‍ വേര്‍തിരിവെന്ന് ഷിബു ബേബി ജോണ്‍

കേരളത്തെ നടുക്കിയ രണ്ട് ദുരന്തങ്ങളായിരുന്നു ഇടുക്കി രാജമല പെട്ടിമടയിലെ മലയിടിച്ചിലും കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടവും. രണ്ട് ദുരന്തത്തിലും ഇരയായ ആളുകളുടെ കുടുംബത്തിന് നല്‍കുന്ന ധനസഹായത്തില്‍ അനീതിയുണ്ടെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍.

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം (മൊത്തം 20 ലക്ഷം) പ്രഖ്യാപിച്ചതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും ഒരു ജീവന് എത്ര നഷ്ടപരിഹാരവും പര്യാപ്തമാകില്ലെങ്കിലും, ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷവും അഞ്ച് ലക്ഷവും മാത്രമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ഷിബു ബേബി ജോണ്‍. ഇത് അനീതിയാണ്. ജനങ്ങളെ രണ്ട് തട്ടില്‍ അളക്കരുത്. രാജമലയില്‍ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും മേല്‍പ്പറഞ്ഞ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.

രാജമലയില്‍ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും മേല്‍പ്പറഞ്ഞ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഈ ദുരന്ത സമയത്ത് ഇത്തരമൊരു കാര്യം പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. എങ്കിലും പറയാതിരിക്കാനാവില്ല. കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം (മൊത്തം 20 ലക്ഷം) പ്രഖ്യാപിച്ചതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു, ഒരു ജീവന് എത്ര നഷ്ടപരിഹാരവും പര്യാപ്തമാകില്ലെങ്കിലും. എന്നാല്‍ ഇന്നലെ തന്നെ ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷവും അഞ്ച് ലക്ഷവും മാത്രമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനീതിയാണ്. ജനങ്ങളെ രണ്ട് തട്ടില്‍ അളക്കരുത്. രാജമലയില്‍ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും മേല്‍പ്പറഞ്ഞ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT