Gulf

തുടര്‍ച്ചയായ പത്താം തവണയും യൂണിയന്‍ കോപിന് ദുബായ് ചേംബറിന്‍റെ സിഎസ്ആര്‍ ലേബല്‍

തുടര്‍ച്ചയായ പത്താം തവണയും യൂണിയന്‍ കോപിന് ദുബായ് ചേംബര്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‍പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ലേബല്‍ സമ്മാനിച്ചു. റീട്ടെയില്‍ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ യൂണിയന്‍ കോപിന്‍റെ സാമൂഹിക പ്രതിബദ്ധതാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്തപൂര്‍ണമായ പ്രവര്‍ത്തന രീതികള്‍ പിന്തുടരാനുള്ള പ്രതിജ്ഞാബദ്ധതയ്ക്കും പ്രകൃതി സൗഹൃദവും സാമൂഹിക ഉത്തരവാദിത്തങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും അത്തരം പദ്ധതികളില്‍ പങ്കാളികളാവുന്നതിനുമുള്ള അംഗീകാരമായാണ് ഈ നേട്ടം.

സമൂഹത്തിലെ ഓരോരുത്തരിലും ഗുണപരമായ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്നതിനാല്‍ സാമൂഹിക പങ്കാളിത്തത്തിന് യൂണിയന്‍കോപ് എപ്പോഴും മുന്‍ഗണന നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മഹത്തായ സിഎസ്ആര്‍ ലേബല്‍ പത്താം തവണയും ലഭിക്കുന്നത് രാജ്യത്തിന്‍റെ ഭരണ നേതൃത്വം ആഗ്രഹിക്കുന്ന ഫലപ്രാപ്‍തിയിലേക്ക് എത്തിച്ചേരാന്‍ സ്ഥാപനങ്ങളെയും സാമൂഹിക സംഘങ്ങളെയും സഹായിക്കുക വഴി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ പിന്തുണയേകാനുള്ള യൂണിയന്‍ കോപിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്. ഉത്തരവാദിത്തപൂര്‍ണമായ ബിസിനസ് രീതികള്‍ നടപ്പിലാക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന വികസനോന്മുഖവും തിരുത്തല്‍ശേഷിയുള്ളതുമാണ് ദുബായ് ചേംബര്‍ സിഎസ്ആര്‍ ലേബല്‍.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT