Gulf

തർക്കം പരിഹരിക്കാനെത്തി, പാകിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു

പാലക്കാട് സ്വദേശിയായ യുവാവ് ഷാർജയില്‍ കുത്തേറ്റ് മരിച്ചു.മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. ഷാർജ ബൂതീനയിലാണ് സംഭവമുണ്ടായത്.

സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്. ഷാർജയിലെ ബൂതീനയിലെ ഹൈപ്പർ മാർക്കറ്റിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഹക്കീം.

സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയയിൽ ഹക്കീമിന്‍റെ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാന്‍ ഹക്കീം ശ്രമിച്ചിരുന്നു. ഇതിനിടെ പ്രകോപിതനായ പാകിസ്താന്‍ സ്വദേശി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT