Gulf

ഫാത്തിമ ഹെല്‍ത്ത് കെയ‍ർ ഗ്രൂപ്പ് സില്‍വർ ജൂബിലി ആഘോഷം, ശശിതരൂർ മുഖ്യാതിഥി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ഇൻഷുറൻസ് സ്ഥാപനമായ ഫാത്തിമ ഹെല്‍ത്ത് കെയ‍ർ ഗ്രൂപ്പിന്‍റെ സില്‍വർ ജൂബിലി ആഘോഷത്തില്‍ ശശി തരൂർ എം പി മുഖ്യാതിഥിയാകും. വെള്ളിയാഴ്ച ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ആഘോഷചടങ്ങില്‍ ഷെയ്ഖ് അബ്ദുല്ല മുഹമ്മദ് ഖാലിദ് അഹമ്മദ് അൽ ഖാസ്മി, പത്മശ്രീ ആസാദ് മൂപ്പൻ, വേണു രാജാമണി തുടങ്ങിയവർ സംബന്ധിക്കും.

ചെയർമാന്‍ ഡോ കെ പി ഹുസൈന്‍

25 വ‍ർഷം പൂർത്തിയാക്കുന്ന വേളയില്‍ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ് ഹാത്തിമ ഹെല്‍ത്ത് കെയർ ഗ്രൂപ്പ്. ഗോപിനാഥ് മുതുക്കാടിന്‍റെ ഡിഫറന്‍റ് ആർട് സെന്‍ററിലെ 25 കുട്ടികളെ സ്പോണ്‍സർ ചെയ്യുന്നതിനായി 35 ലക്ഷം രൂപ നല്‍കുമെന്ന് ഗ്രൂപ്പ് ചെയർമാന്‍ ഡോ കെ പി ഹുസൈന്‍ പറഞ്ഞു. കൂടാതെ മലപ്പുറം ചുലൂരിൽ മുൻ മന്ത്രിയും എം. പി. യുമായ ഇ. ടി. മുഹമ്മദ് ബഷീറിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കാൻസർ സെന്‍ററിന്‍റെ പ്രവർത്തങ്ങൾക്കായി 22 ലക്ഷം രൂപ സഹായധനമായി നൽകും. ഇതിന്‍റെ ആദ്യഗഡുവായ 10 ലക്ഷം ഇതിനകം നല്‍കി കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ശാന്തി ഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ പ്രവർത്തങ്ങൾക്കായി 10 ലക്ഷം രൂപ നല്‍കും. നിലമ്പൂർ ഉപ്പാടം പൊത്തുകളിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 3 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ചെലവിൽ വീട് നിർമ്മിച്ചു നല്‍കി. ഇത് കൂടാതെ ഭവനരഹിതരായ വിധവകള്‍ക്ക് വീട് നിർമ്മിച്ച് നല്‍കുകയും രോഗബാധിതരായവർക്ക് സഹായം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാമായി ഒരുകോടി അഞ്ച് ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ഡോ ഹുസൈന്‍ അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന ആഘോഷപരിപാടിയില്‍ യുഎഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിമാരുടെ സിഇഒമാരും യുഎഇയിലെ വിവിധ എമിറേറ്റുകളില ആശുപത്രിയിലും മെഡിക്കല്‍ സെന്‍ററുകളിലും സേവനമനുഷ്ടിക്കുന്ന 750 ഓളം ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉള്‍പ്പടെ പങ്കെടുക്കും.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT