Gulf

സൗദി ദേശീയ ദിനം: ഇന്ന് ദുബായില്‍ കരിമരുന്ന് പ്രയോഗം

സൗദി ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായില്‍ ഇന്ന് വിവിധ ഇടങ്ങളില്‍ കരിമരുന്ന് പ്രയോഗം നടക്കും. ദുബായിലെ പ്രധാന ആകർഷകങ്ങളായ ബുർജ് അല്‍ അറബ്, ഐന്‍ ദുബായ്,ദുബായ് ഫ്രെയിം എന്നിവ രാത്രി 7 മണിയോടെ സൗദി പതാകയുടെ നിറമണിയും. ദ ബീച്ചില്‍ രാത്രി 9 മണിക്കാണ് കരിമരുന്ന് പ്രയോഗം നടക്കുക.

സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ ഹോട്ടലുകളും റിസോർട്ടുകളും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. റീടെയ്ല്‍ സ്ഥാപനങ്ങള്‍ 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചുണ്ട്. അറേബ്യന്‍ ഔഡില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍ക്ക് 40 ശതമാനമാണ് ഇളവ്.ജാക്കിസ് ഇലക്ട്രോണിക്സില്‍ 25ആം തിയതിവരെയുളള ഓരോ പർച്ചേസിനും 1000 ദിർഹം വരെയുളള വൗച്ചറുകളും നല‍്കുന്നുണ്ട്.

സിറ്റിവാക്കിലെ ലാമെറിലെ പ്രത്യേക ഓഫറുകള്‍ ഭക്ഷണപ്രിയർക്ക് പ്രയോജനപ്പെടുത്താം. ബ്ലൂവാട്ടേഴ്സിലും നിരവധി ഓഫറുകളുണ്ട്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിമാളില്‍ പ്രത്യേക ഇമാജിന്‍ ഫൗണ്ടെയ്ന്‍ ഷോയും അരങ്ങേറും.

24 ന് കൊക്കകോള അരീനയില്‍ അറബിക് സംഗീതത്തിലെ പ്രമുഖരായ അസ്സല നസ്രി, ഫൗദ് അബ്ദുൽവാഹദ്, അസീൽ ഹമീം തുടങ്ങിയവരുടെ സംഗീത സന്ധ്യയും നടക്കും.

ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സെന്‍റർ മിർദിഫ്, സിറ്റി വാക്ക്, നഖീൽ മാൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ബ്ലൂവാട്ടേഴ്‌സ് എന്നിവിടങ്ങളിൽ ഷോപ്പിംഗ് നടത്തുമ്പോൾ അൽ ഹർബിയ ബാൻഡ്, അൽ അയ്യാല ബാൻഡ് എന്നിവയ്‌ക്കൊപ്പം പരമ്പരാഗത നൃത്തവും ആസ്വദിക്കാം.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT