Gulf

വാഹനപരിശോധനാകേന്ദ്രങ്ങളിലെ സമയം ഏകീകരിച്ച് ദുബായ് ആർടിഎ

ദുബായ് എമിറേറ്റിലെ 28 വാഹനപരിശോധനാകേന്ദ്രങ്ങളിലെ പ്രവൃത്തി സമയം ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഏകീകരിച്ചു. ഹത്തയിലെയും ജബല്‍ അലിയിലെയും ഒഴികെയുളള കേന്ദ്രങ്ങളിലെ പ്രവൃത്തിസമയമാണ് ഏകീകരിച്ചിട്ടുളളത്.ആർടിഎയുടെ സേവന കേന്ദ്രങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി 10.30 വരെയാണ് പുതിയ പ്രവൃത്തി സമയം.തസ്ജീൽ ഹത്ത സെന്‍റർ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും തസ്ജീൽ ജബൽ അലി സെന്‍റർ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയും പ്രവർത്തിക്കും.

സർവീസ് പ്രൊവൈഡർ സെന്‍ററുകളില്‍ ശനിയാഴ്ചയ്ക്കുപകരം വാരാന്ത്യ അവധി ഞായറാഴ്ചയായിരിക്കും. വെളളിയാഴ്ച ജോലി സമയം രണ്ട് ഘട്ടങ്ങളിലായിരിക്കും പ്രവ‍ൃത്തി സമയം. രാവിലെ 7 മുതൽ 12 വരെയും വൈകീട്ട് 3 മുതല്‍ രാത്രി 10. 30 വരെയുമാണ് പ്രവർത്തന സമയം.വെള്ളിയാഴ്ച, തസ്ജീൽ ജബൽ അലി സെന്‍റർ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ പ്രവർത്തിക്കൂ. ഹത്ത സെന്‍ററിലെ ജോലി സമയം വൈകുന്നേരം 3 മുതൽ രാത്രി 9 വരെയാണ്.

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT