Gulf

പാ‍ർക്കിംഗ് ഫീസ് അടയ്ക്കാം നാല് രീതിയില്‍, പുതിയ അടയാള ബോർ‍ഡുകള്‍ സ്ഥാപിച്ച് ദുബായ് ആർടിഎ

ദുബായിലുടനീളം പുതിയ പാർക്കിംഗ് അടയാള ബോർ‍ഡുകള്‍ സ്ഥാപിച്ച് ദുബായ് ആർടിഎ. 17,500 അടയാള ബോർഡുകള്‍ സ്ഥാപിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു. പൊതുപാർക്കിംഗ് ഫീസ്, സമയം,നിരക്ക് എന്നിവ വ്യക്തമാക്കുന്നതാണ് അടയാള ബോർഡുകള്‍.

ദുബായ് ആർടിഎയുടെ കണക്കുകള്‍ പ്രകാരം 80 ശതമാനം ഉപഭോക്താക്കളും പാർക്കിംഗ് ഫീസ് മൊബൈല്‍ ഫോണുകളിലൂടെയും സ്മാർട് ടാബ്ലൈറ്റുകളിലൂടെയും അടയ്ക്കാനാണ് താല്‍പര്യപ്പെടുന്നത്. രാത്രിയിലും വ്യക്തമായി കാണാനാകുന്ന അടയാള ബോർഡുകളാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്.

ആ‍ർടിഎ ആപ്പ്, വാട്സ് അപ്പ് എന്നിവയിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കുന്നവർക്ക് സ്കാന്‍ ചെയ്യാന്‍ സൗകര്യത്തിന് ക്യൂആർ കോഡും ബോർഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ​പ്പി​ൾ ഐ​ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​തെ​ത​ന്നെ ഫോ​ണി​ലെ പ്ര​ത്യേ​ക ഫീ​ച്ച​ർ ഉ​പ​യോ​ഗി​ച്ച്​ പ​ണ​മ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.എസ്എംഎസ് ഉപയോഗിച്ചാണ് പാർക്കിംഗ് ഫീസ് അടക്കുന്നതെങ്കില്‍ ക്യൂആർ കോഡ് സ്കാന്‍ ചെയ്യേണ്ടതില്ല.

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

SCROLL FOR NEXT