POPULAR READ

വീഡിയോ: ട്രാന്‍സ് ടീമിനെ ‘ശപിച്ച്’ പാസ്റ്റര്‍, സിനിമയുടെ സകലപ്രവര്‍ത്തകരിലും ദൈവപ്രവര്‍ത്തി വെളിപ്പെടും’

THE CUE

രോഗശാന്തി ശുശ്രൂഷയെയും, ആത്മീയ പ്രചരണത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും പ്രമേയമാക്കിയ ട്രാന്‍സ് എന്ന സിനിമയെ 'ശപിച്ച്' സുവിശേഷ പ്രാസംഗികന്റെ വീഡിയോ. ഗ്രേസ് ഫാമിലി ടിവി എന്ന വാട്ടര്‍മാര്‍ക്കോടെ പാസ്റ്റര്‍ വേഷം ധരിച്ച ഒരാള്‍ സ്റ്റേജില്‍ നിന്നിറങ്ങി വിശ്വാസികള്‍ക്ക് നടുവില്‍ സംസാരിക്കുന്നതാണ് വീഡിയോ. ജീവനോടെ ഇല്ലാത്ത ദിനോസറിന്റെ പേരില്‍ സിനിമയെടുത്ത് സംവിധായകന്‍ കുറേ കാശുണ്ടാക്കിയെന്ന് പാസ്റ്റര്‍ പറയുന്നു. സിനിമയെടുക്കാന്‍ കഥ ഇല്ലാത്തത് കൊണ്ടാണ് പാസ്റ്റേഴ്‌സിനെ വിഷയമാക്കി സിനിമ ചെയ്യുന്നതെന്ന് ആവേശഭരിതനായി പാസ്റ്റര്‍ പറയുന്നു.

പാസ്റ്റര്‍ വീഡിയോയില്‍ പറയുന്നത്

സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. കസാന്ത് സാക്കീത് എന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്, യേശുവിനൊന്നും പറ്റീല്ലെങ്കില്‍ ഇതിലും വന്നാല്‍ നമ്മുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാാാന്‍....., ആ തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും.

ഈ സിനിമക്ക് മേല്‍ ദൈവ പ്രവര്‍ത്തി വെളിപ്പെടുന്നതോടെ കാര്യങ്ങള്‍ മനസിലാകുമെന്ന് പാസ്റ്റര്‍ പറയുമ്പോള്‍ വിശ്വാസികള്‍ ആവേശം കൊള്ളുന്നത് വീഡിയോയില്‍ കാണാം.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT