Photo Stories

ഡോക്യുമെന്ററി പ്രദര്‍ശനത്തിനായി ആനന്ദ് പട്‌വര്‍ധന്‍ 

THE CUE

തിരുവനന്തപുരത്ത് നടക്കുന്ന 12-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രോത്സവത്തില്‍ ആനന്ദ് പട്വര്‍ധന്‍ സംവിധാനം ചെയ്ത 'റീസണ്‍' പ്രദര്‍ശിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ സ്‌ക്രീനിങ് വിലക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരും ആനന്ദ് പട്വര്‍ധനും ചേര്‍ന്ന് നിയമപരമായി നടത്തിയ നീക്കമാണ് വിജയം കണ്ടത്.

പ്രദര്‍ശനം ക്രമസമാധാന പ്രശ്നം സൃഷ്ടിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോര്‍ഡിന്റെ അനുമതിയില്ലാതെ മറ്റൊരിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം പാടില്ല. വാര്‍ത്താ വിതരണ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഹിന്ദുത്വ ആശയത്തേയും സംഘ്പരിവാറിനേയും വിമര്‍ശിക്കുന്ന റീസണ്‍ (വിവേക്) ഇന്നാണ് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നത്. ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു. രണ്ട് തവണ അപേക്ഷിച്ചിട്ടും വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നും അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം മാറ്റിവെച്ചിരിക്കുകയാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT