Premium

'I, Nobody ബഞ്ച് ഓഫ് നോബഡീസിന്റെ കഥ, പൃഥ്വിരാജ് തന്നെ ഫസ്റ്റ് ഓപ്ഷൻ': നിസാം ബഷീർ അഭിമുഖം

'പപ്പയുടെ കൂടെ അടികൂടാൻ വന്നവരാരും ഇന്ന് ജീവനോടെയില്ല...'

പൃഥ്വിരാജ്-നിസാം ബഷീർ ചിത്രം 'ഐ നോബഡിയുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി തുടരുകയാണ്. ഹൈസ്റ്റ് ത്രില്ലറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷനും സസ്‌പെൻസും ഒരുപോലെ പ്രാധാന്യമുള്ളതായിരിക്കുമെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. റോഷാക്ക് എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന സിനിമ എന്നതും, പൃഥ്വിരാജിനെയും പാർവതി തിരുവോത്തിനെയും പോലെയുള്ള ശക്തമായ താരനിര അണിനിരക്കുന്നതും പ്രതീക്ഷകൾ ഉയർത്തുന്ന ഘടകങ്ങളാണ്. 'ഐ നോബഡി'യുടെ വിശേഷങ്ങൾ സംവിധായകൻ നിസാം ബഷീർ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു.

ഒരു ബാങ്ക് റോബറിയുമായി ബന്ധപ്പെട്ട കഥയാണെന്ന് സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ മനസ്സിലാവും. ഇതിന്റെയൊരു ഹുക് എങ്ങനെയാണ് വന്നത്?

ഒരു ബാങ്ക് റോബെറിയാണ് ഇതിന്റെ ബേസിക് പ്ലോട്ട്. പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള ആളുകളുടെ വിശകലനവും. പോലീസിന്റെ വിശകലനവും അതിൽ രാജീവ് എങ്ങനെ ഇൻവോൾവ് ആകുന്നു എന്നതുമാണ് കഥ.

ഐ നോബഡി ഒരു ആക്ഷൻ ഫിലിമാണോ?

എല്ലാമുണ്ടെന്ന് പറയാം. പ്രൈമെർലി ഡ്രാമയാണ്.

എന്തുകൊണ്ട് പൃഥ്വിരാജ് ?

എനിക്ക് ഐഡിയലി ഈ കഥാപാത്രത്തിന്റെ വേരിയേഷൻസ് നന്നായിട്ട് എക്സ്പ്ലോർ ചെയ്യാൻ കഴിയുന്ന ഒരു ആക്ടർ ആയിട്ടാണ് പൃഥിരാജിനെ തോന്നിയത്. ഫസ്റ്റ് ഓപ്ഷൻ പൃഥ്വിരാജ് തന്നെയായിരുന്നു.

റോഷാക്കിലെ ലൂക്ക് ആന്റണിയെപ്പോലെ ഒരു അൺ അപ്പോളജെറ്റിക് കഥാപാത്രമാണോ ഐ നോബഡിയിലെ രാജീവൻ?

കംപ്ലീറ്റിലി വേറെ ക്യാരക്ടറാണ്. കംപ്ലീറ്റിലി വേറെ പ്രിമൈസ്, കംപ്ലീറ്റിലി വേറെ വേൾഡ്, കംപ്ലീറ്റിലി വേറെ ഐഡിയോളോജിസ്, മൊത്തത്തിൽ സിനിമയെടുത്തു നോക്കുമ്പോൾ എന്റെ മറ്റ് സിനിമകളുമായി സിമിലാരിറ്റീസ് ഇല്ലെന്ന് പറയാം.

നായകനെ എപ്പോഴും നന്മ നിറഞ്ഞവനായി ചിത്രീകരിക്കുന്നതിന് പകരം അവരുടെ ഗ്രേ ഷെയ്ഡ് ആണല്ലോ കൂടുതലും കാണിക്കുന്നത്. ഐ നോബോഡിയുടെ ട്രെയ്‌ലറിലും നമുക്കത് കാണാം. ഐ നോബഡിയിലെ രാജീവനിൽ അതെത്രമാത്രം വിസിബിളാണ് ?

ഞാനങ്ങനെ മനപ്പൂർവം ഗ്രേ ഷെയ്ഡ് കൊണ്ടുവരുക എന്ന രീതിക്കല്ല എന്റെ കഥാപാത്രങ്ങളിൽ അങ്ങനെ ഒരു സിമിലാരിറ്റീസ് വരുന്നത്. നമ്മൾ എല്ലാവരും റിയൽ ലൈഫിൽ പോസിറ്റീവും നെഗറ്റീവുമുള്ള ക്യാരക്റ്റേഴ്‌സാണ്. അതേപോലെതന്നെ നമ്മളാരാണെങ്കിലും രാജീവൻ പോകുന്നൊരു സിറ്റുവേഷനിൽക്കൂടി പോയിക്കഴിഞ്ഞാൽ, അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യൻ അവൻ വിചാരിക്കാത്ത സന്ദർഭങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോൾ ഡിസിഷൻസ് എടുക്കാൻ നിർബന്ധിതനാവും. അത്രയേ ഉള്ളൂ. ഗ്രേ ഷെയ്ഡ് മനപ്പൂർവം കൊണ്ടുവരുന്നതല്ല അയാളെ സാഹചര്യങ്ങൾ അങ്ങനെയാക്കുന്നതാണ് എന്നാണ് പറയാൻ കഴിയുക. എല്ലാവരിലുമുള്ള പോസിറ്റീവ്‌സും നെഗറ്റിവ്‌സും അത് രാജീവനിലുമുണ്ട്. രാജീവനെ ഒരു ഹീറോ ആയിട്ടല്ല ട്രീറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ബഞ്ച് ഓഫ് നോബഡീസാണ്. ബഞ്ച് ഓഫ് നോബഡീസിന്റെ കഥയാണ്. അതിലൊരു കഥാപാത്രമാണ് രാജീവനും.

എന്തുകൊണ്ട് പാർവതി?

രാജീവിന്റെ വൈഫ് ആണ്. രണ്ട് കുട്ടികളുടെ അമ്മയാണ്. സാധാരണ ഭാര്യയും ഭർത്താവും തമ്മിലുള്ള റിലേഷൻഷിപ്പ് അല്ല. കുറച്ചു friction ഉള്ള റിലേഷൻഷിപ്പാണ്. അതിനെ ഭയങ്കര matured ആയിട്ട് ഹാൻഡിൽ ചെയ്യുന്ന കാരക്റ്ററാണ്.

മറ്റുള്ള ചിത്രങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് ചോദിച്ചാൽ ക്യാരക്ടർ ഷെയ്ഡ്സ് ഇതിന് മുൻപ് വന്നിട്ടുണ്ടാവും എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്ന ക്യാരക്ടർ ഇത് ആദ്യമായിരിക്കും.

ഈ വിഷയവുമായി ബന്ധപ്പെട്ട് കുറേ സിനിമകളും സീരീസുകളും വന്നിട്ടുണ്ട്. ഇതിൽ നിന്ന് ഐ നോബഡിയെ വ്യത്യസ്തമാക്കുന്നത് എന്താണ്?

അത് ഞാൻ പറഞ്ഞാൽ സ്പോയിലറാവും. അതേ എക്സ്പെക്റ്റേഷനോടെ തന്നെ ആളുകൾ തിയറ്ററിലേക്ക് വരുന്നതാണ് നല്ലത്. അപ്പോൾ അതല്ല എന്ന് കാണുമ്പോൾ ചെറിയൊരു ത്രിൽ ഉണ്ടാവുമല്ലോ.

റോഷാക്കിനു ശേഷം വന്ന വലിയൊരു ബ്രേക്ക്. ഈ ബ്രേക്ക് ഐ നോബഡിക്ക്‌ വേണ്ടിയായിരുന്നോ?

സമയം എടുക്കുന്നതിനനുസരിച്ച് ഓരോദിവസവും നമ്മൾ പഠിച്ചു കൊണ്ടേയിരിക്കുകയാണ്. ആ ഒരു ലേർണിങ് എന്തായാലും ഇതിൽ വന്നിട്ടുണ്ട്. റോഷാക്ക് ചെയ്തൊരു ലേർണിങ് വച്ചിട്ടല്ല ഞാൻ നോബഡി ചെയ്തിരിക്കുന്നത്. പക്ഷേ നോബഡി ചെയ്യുന്നതിലൂടെയും ഞാൻ കുറേ കാര്യങ്ങൾ പഠിച്ചു. സമയം എടുക്കുന്നതിനനുസരിച്ച് ആ ഒരു ലേർണിങ് ഇതിലേക്ക് ഇൻപുട്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. ആ ഒരു വ്യത്യാസമേയുള്ളൂ.

പ്രേക്ഷകരോട് പറയാനുള്ളത് ?

വരുക , കാണുക, കാണാനുള്ള സമയം കണ്ടെത്തുക. ആ സമയം ഒരിക്കലും സ്പോയിൽ ആവില്ല. It will be worth it. I will tell give it a try.

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

ഇൻവെസ്റ്റ് കേരള, ന്യൂ ജെൻ ടെക്നോളജി, പ്രിയദർശിനി, ലൈറ്റ് മെട്രോ | വി ഡി സതീശൻ ബജറ്റ് Highlights

കേരള നോളജ് വാലി, കരുതൽ മിഷൻ, മകൾക്കൊപ്പം | വി ഡി സതീശൻ ബജറ്റ് Highlights

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

SCROLL FOR NEXT