Premium

'മായൻ' പറയുന്നത് കറുത്തച്ചനൂട്ടിനെക്കുറിച്ചോ? ജിതിൻ.കെ. ജോസ് അഭിമുഖം

'ഇത് കറുത്തച്ചനൂട്ടിനെക്കുറിച്ചോ?' കളങ്കാവലിന് ശേഷം ജിതിൻ.കെ. ജോസ് ഒരുക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രധാന ചർച്ചയാണിത്. ജയസൂര്യ നായകനായി എത്തുന്ന 'മായൻ' സിനിമയുടെ പോസ്റ്ററുകൾ വലിയ പ്രതീക്ഷ നൽകുന്നു. ഈ സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു സംവിധായകൻ ജിതിൻ.കെ. ജോസ്.

'മായൻ' കറുത്തച്ചനൂട്ടിനെക്കുറിച്ചോ?

അതിനെപ്പറ്റി ഒരു പരിധിക്കപ്പുറം പറയുന്നതിൽ പരിമിതികളുണ്ട്. എന്നാൽ ഒരുതരത്തിലുള്ള 'Reverse Devotion' പശ്ചാത്തലം ഈ സിനിമയിൽ വരുന്നുണ്ട്. അത് എന്താണെന്ന് നിലവിൽ തുറന്നുപറയുന്നതിൽ പരിമിതികളുണ്ട്. വിപരീത സ്വഭാവമുള്ള ആരാധനാക്രമത്തെക്കുറിച്ചും, അത് പിന്തുടരുന്ന ഒരു രഹസ്യ സമൂഹത്തെയും, അവരുടെ ചില ആരാധനാക്രമങ്ങളെയും കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്.

ഈ സിനിമയുടെ ഴോണർ എന്ത്?

ഈ ചിത്രത്തെ ഒരു ഫാന്റസി-ത്രില്ലർ എന്ന് വിളിക്കാൻ കഴിയും. ഈ രണ്ടു ഴോണറുകളുടെയും സ്വഭാവസവിശേഷതകൾ ഈ സിനിമയിലുണ്ടാകും.

'മായൻ' കലണ്ടറുമായി ടൈറ്റിലിനുള്ള ബന്ധം?

മായൻ കലണ്ടറുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നുമില്ല. എന്നാൽ മലയാളത്തിൽ ആ വാക്ക് നൽകുന്ന ചില അർത്ഥങ്ങളുണ്ട്. അതുമായി ബന്ധപ്പെടുത്തിയാണ് ഈ സിനിമയ്ക്ക് അത്തരമൊരു പേര് നൽകിയത്.

യഥാർത്ഥ സംഭവങ്ങൾ പശ്ചാത്തലമാകുന്നുണ്ടോ?

കുറുപ്പോ കളങ്കാവലോ പോലെ ഏതെങ്കിലും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയല്ല ഈ സിനിമ ഒരുങ്ങുന്നത്. ഇത് തീർത്തും ഫിക്ഷണൽ കാര്യങ്ങളാണ്. എന്നാൽ നമ്മുടെ നാട്ടിൽ നൂറ്റാണ്ടുകളായി നടക്കുന്ന, പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടാത്ത, എന്നാൽ പലർക്കും അറിയാവുന്ന ചില സവിശേഷ സമൂഹങ്ങളെയും ഇത് അഡ്രസ് ചെയ്യുന്നുണ്ട്.

'മായനി'ലേക്ക് എത്തുന്നത് എങ്ങനെ?

കളങ്കാവലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് ഈ കഥ എന്നിലേക്ക് എത്തിയത്. എന്നാൽ വർഷങ്ങൾക്ക് മുമ്പേ തന്നെ ഈ ആലോചനകൾ ഉണ്ടായിരുന്നുവെന്ന് റാഫിക്ക പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് ജയസൂര്യ?

പലതരത്തിലുള്ള കഥാപാത്രങ്ങളെ പരീക്ഷിക്കാൻ ധൈര്യമുള്ള, ചെയ്ത് വിജയിപ്പിച്ചിട്ടുള്ള നടനാണ് ജയസൂര്യ. ഈ കഥാപാത്രത്തിന് അദ്ദേഹം തന്നെയാണ് ഏറ്റവും യോജ്യനെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തോട് ഈ കഥ പറഞ്ഞത്. അദ്ദേഹത്തിന് കഥ ഇഷ്ടമായതോടെയാണ് ഈ സിനിമയിലേക്ക് എത്തിയത്. അദ്ദേഹം പെർഫോമൻസിന്റെ കാര്യത്തിൽ നിരാശപ്പെടുത്താറില്ല.

വർക്കുകൾ എപ്പോൾ ആരംഭിക്കും?

മെയ് അവസാനത്തോടെ സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. യുഎസിലായിരിക്കും ഈ ഷെഡ്യൂൾ. അതിന് ശേഷം ജൂലൈ അവസാനത്തോടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT