അമിതാഭ് ബച്ചനൊപ്പം; ആദ്യമായി ഐ-ടു-ഐ നോക്കിയ നിമിഷം ലൈഫ് ലോങ് സ്ക്രീൻഷോട്ട്
എന്നെപ്പോലെ ഒരാൾക്ക് അമിതാഭ് ബച്ചനെ നേരിട്ട് കാണാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. എന്റെ കുട്ടിക്കാലത്ത് അച്ഛൻ ഡയറക്ട് ചെയ്ത 'അമ്മ'യുടെ സ്റ്റാർ ഷോയിൽ ചീഫ് ഗസ്റ്റായി വന്നപ്പോഴാണ് അദ്ദേഹത്തെ ഞാൻ മുൻപ് കണ്ടിട്ടുള്ളത്. അതിനുശേഷം ഇപ്പോഴാണ് കാണുന്നത്. ആദ്യമായി അദ്ദേഹത്തെ നേരിട്ട് കണ്ട ആ നിമിഷം മനസ്സിൽ എന്നും നിലനിൽക്കുന്ന ഒന്നാണ്. ആദ്യമായി ഐ-ടു-ഐ നോക്കിയ നിമിഷം ലൈഫ് ലോങ് സ്ക്രീൻഷോട്ട് ആയിരിക്കു. നമ്മളെ നോക്കി 'ഹലോ' എന്ന് പറഞ്ഞ് സംസാരിച്ചത് മറക്കാനാകില്ല. നല്ല പേടിയുണ്ടായിരുന്നു, കുറച്ച് നേരം എനിക്ക് സംസാഹാരിക്കാനും പറ്റുന്നില്ലായിരുന്നു.
പക്ഷെ ഷൂട്ടിങ് സമയത്ത് പേടി നമ്മൾ മറന്നുപോകും. അവിടെ അദ്ദേഹം നടനും ഞാൻ സംവിധായകനുമാണ്. അമിതാഭ് ബച്ചനായാലും നിവിൻ പോളിയായാലും ഷോട്ടുകൾ കൃത്യമായി പകർത്തിയെടുക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. മറ്റൊരു ഷൂട്ട് കഴിഞ്ഞ് വളരെ ക്ഷീണിതനായാണ് അദ്ദേഹം സെറ്റിൽ എത്തിയത്. ആദ്യം വരില്ലെന്ന് പോലും പറഞ്ഞതാണ്. എന്നാൽ വന്ന് കഥ കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വൈഡ് (wide) ആയത് കാണാമായിരുന്നു. ഇത്രയും വലിയൊരു ലെജൻഡ് ഓരോ ഷോട്ടിനെയും എത്രമാത്രം ആത്മാർത്ഥതയോടെയാണ് സമീപിക്കുന്നത്. നമ്മൾ പറഞ്ഞതിന്റെ നൂറിരട്ടിയാണ് അദ്ദേഹം സ്ക്രീനിൽ തരുന്നത്. തിരുത്തലുകളുടെ പോലും ആവശ്യമില്ലാത്തത്ര കൃത്യമാണ് അദ്ദേഹത്തിന്റെ പ്രകടനം. അമിതാഭ് ബച്ചൻ എന്ന ലെജൻഡ് ടാഗ് മാറ്റിവെച്ചാലും ഒരു നടൻ എന്ന നിലയിൽ എന്നെ അത്രയധികം ഇംപ്രസ്ഡ് ആക്കി.‘പാച്ചുവും അത്ഭുതവിളക്കും’, ‘സർവ്വം മായ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ കല്യാൺ ജ്വല്ലേഴ്സിനായി ഒരുക്കിയ പുതിയ പരസ്യചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. അമിതാഭ് ബച്ചൻ, കല്യാണി പ്രിയദർശൻ, ശ്രീലീല എന്നിവരോടൊപ്പമുള്ള ഈ ബിഗ് സ്ക്രീൻ പരസ്യചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങൾ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അഖിൽ സത്യൻ.
കല്യാണുമായുള്ള ആത്മബന്ധവും പരസ്യചിത്രത്തിന്റെ പിറവിയും
കല്യാൺ ടീമുമായുള്ള ബന്ധം എനിക്ക് കുറച്ചുകൂടി വ്യക്തിപരമാണ്. എന്റെ രണ്ട് സിനിമകൾ ഇറങ്ങിയപ്പോഴും കല്യാൺ ടീം പേർസണലി വിളിച്ച് അഭിനന്ദിച്ചായിരുന്നു. ഞാൻ ഒരു ആഡ് ഫിലിം മേക്കർ അല്ല. നമ്മൾ ചെയ്ത 'സർവ്വം മായ' ഉൾപ്പെടെയുള്ള സിനിമകൾ കണ്ടിട്ടാണ് അവർ എന്നെ വിളിക്കുന്നത്. ഒരു ക്ലയന്റ് ബന്ധത്തിനപ്പുറം സ്വന്തം വീട്ടിലെ ആളുകളെപ്പോലെയാണ് ഞാൻ അവരെ കാണുന്നത്. 'സർവ്വം മായ'യുടെ മേക്കിംഗ് ഇഷ്ടപ്പെട്ടതുകൊണ്ടാകാം അവർ എന്നെ സമീപിച്ചത്.
ശരിക്കും ഇത് വെറും 30-40 സെക്കൻഡ് പരസ്യമല്ല. ഒന്നേമുക്കാൽ മിനിറ്റുള്ള ഒരു ചെറിയ സിനിമയാണ്. തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ പാകത്തിലുള്ള സിനിമാറ്റിക് എക്സ്പീരിയൻസാണ് ആ കഥ ആവശ്യപ്പെട്ടത്. ഒരു ഫീച്ചർ ഫിലിം ചെയ്തയാൾ ഇത് ചെയ്താൽ നന്നാകും എന്ന് അവർ കരുതിയിരിക്കാം. ഒരു കുട്ടി കാട്ടിലൂടെ നടന്നുപോകുന്നു എന്ന അവരുടെ ഐഡിയ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. സ്റ്റുഡിയോ ഫ്ലോറുകളിലെ പതിവ് രീതികളിൽ നിന്ന് മാറി പാലക്കാടൂള്ള ഒരു കാട്ടിലാണ് ഞങ്ങൾ ഇത് ഷൂട്ട് ചെയ്തത്. ബച്ചൻ സാർ മുംബൈയിൽ, മറ്റൊരു വശത്ത് വലിയ സെറ്റ് ആവശ്യമായ വിവാഹരംഗങ്ങൾ, കാട്ടിലൂടെയുള്ള കുട്ടിയുടെ സഞ്ചാരം. ടെക്നിക്കലി വലിയൊരു വെല്ലുവിളിയായിരുന്നു അത്.
മ്യൂസിക്കൽ ഫിലിം അനുഭവം
സംഗീതം എപ്പോഴും എന്നെ ഭയങ്കരമായി ഡ്രൈവ് ചെയ്യുന്ന ഒന്നാണ്. 'സർവ്വം മായ'യുടെ സമയത്ത് അതിലെ പാട്ടുകൾ തുടർച്ചയായി ആറുമാസത്തോളം ഞാൻ കേൾക്കുമായിരുന്നു. അതിൽ നിന്നാണ് ആ കഥാലോകം രൂപപ്പെടുന്നത്. ഈ പരസ്യവും ഒരു മ്യൂസിക്കൽ ഫിലിം ആണല്ലോ. മ്യൂസിക്കും ഇത് ചെയ്യാനുള്ള മറ്റൊരു പ്രധാന ഘടകമായിരുന്നു. അവരുടെ പൂർണ്ണമായ വിശ്വാസം കൂടിയായപ്പോൾ ഇതൊരു സ്വന്തം പ്രോജക്റ്റ് പോലെയായി മാറി.
അമിതാഭ് ബച്ചനൊപ്പം; ആദ്യമായി ഐ-ടു-ഐ നോക്കിയ നിമിഷം ലൈഫ് ലോങ് സ്ക്രീൻഷോട്ട്
എന്നെപ്പോലെ ഒരാൾക്ക് അമിതാഭ് ബച്ചനെ നേരിട്ട് കാണാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്. എന്റെ കുട്ടിക്കാലത്ത് അച്ഛൻ ഡയറക്ട് ചെയ്ത 'അമ്മ'യുടെ സ്റ്റാർ ഷോയിൽ ചീഫ് ഗസ്റ്റായി വന്നപ്പോഴാണ് അദ്ദേഹത്തെ ഞാൻ മുൻപ് കണ്ടിട്ടുള്ളത്. അതിനുശേഷം ഇപ്പോഴാണ് കാണുന്നത്. ആദ്യമായി അദ്ദേഹത്തെ നേരിട്ട് കണ്ട ആ നിമിഷം മനസ്സിൽ എന്നും നിലനിൽക്കുന്ന ഒന്നാണ്. ആദ്യമായി ഐ-ടു-ഐ നോക്കിയ നിമിഷം ലൈഫ് ലോങ് സ്ക്രീൻഷോട്ട് ആയിരിക്കു. നമ്മളെ നോക്കി 'ഹലോ' എന്ന് പറഞ്ഞ് സംസാരിച്ചത് മറക്കാനാകില്ല. നല്ല പേടിയുണ്ടായിരുന്നു, കുറച്ച് നേരം എനിക്ക് സംസാഹാരിക്കാനും പറ്റുന്നില്ലായിരുന്നു.
പക്ഷെ ഷൂട്ടിങ് സമയത്ത് പേടി നമ്മൾ മറന്നുപോകും. അവിടെ അദ്ദേഹം നടനും ഞാൻ സംവിധായകനുമാണ്. അമിതാഭ് ബച്ചനായാലും നിവിൻ പോളിയായാലും ഷോട്ടുകൾ കൃത്യമായി പകർത്തിയെടുക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. മറ്റൊരു ഷൂട്ട് കഴിഞ്ഞ് വളരെ ക്ഷീണിതനായാണ് അദ്ദേഹം സെറ്റിൽ എത്തിയത്. ആദ്യം വരില്ലെന്ന് പോലും പറഞ്ഞതാണ്. എന്നാൽ വന്ന് കഥ കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വൈഡ് (wide) ആയത് കാണാമായിരുന്നു. ഇത്രയും വലിയൊരു ലെജൻഡ് ഓരോ ഷോട്ടിനെയും എത്രമാത്രം ആത്മാർത്ഥതയോടെയാണ് സമീപിക്കുന്നത്. നമ്മൾ പറഞ്ഞതിന്റെ നൂറിരട്ടിയാണ് അദ്ദേഹം സ്ക്രീനിൽ തരുന്നത്. തിരുത്തലുകളുടെ പോലും ആവശ്യമില്ലാത്തത്ര കൃത്യമാണ് അദ്ദേഹത്തിന്റെ പ്രകടനം. അമിതാഭ് ബച്ചൻ എന്ന ലെജൻഡ് ടാഗ് മാറ്റിവെച്ചാലും ഒരു നടൻ എന്ന നിലയിൽ എന്നെ അത്രയധികം ഇംപ്രസ്ഡ് ആക്കി.
രാജീവ് മേനോൻ, രാജീവൻ നമ്പ്യാർ, ജസ്റ്റിൻ പ്രഭാകർ; 3 Pillars of this ad film
ഞാൻ ചെറുപ്പത്തിൽ വലിയ മണിരത്നം ഫാനായിരുന്നു. 'കന്നത്തിൽ മുത്തമിട്ടാൽ', 'ബോംബെ' തുടങ്ങിയ സിനിമകളാണ് എന്നിലെ ഫിലിം മേക്കറെ രൂപപ്പെടുത്തിയത്. ആ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫറായ രാജീവ് മേനോൻ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമാണ്. പെട്ടെന്ന് ഇംപ്രസ് ചെയ്യിക്കുന്ന ഗിമ്മിക്കുകൾക്ക് പകരം എന്നും മനസ്സിൽ നിൽക്കുന്ന ഫ്രെയിമുകളാണ് അദ്ദേഹത്തിന്റേത്. ഒപ്പം സംഗീതസംവിധായകൻ ജസ്റ്റിൻ പ്രഭാകറും ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാരും വലിയ പിന്തുണയായി ഒപ്പമുണ്ടായിരുന്നു. പിന്നെ കല്യാൺ ടീം നമ്മൾക്ക് ഒരു വർക്ക് തന്ന് പോവുകയല്ല, നമ്മുടെ കൂടെ നിൽക്കും ഫുൾ ടൈം. കല്യാൺ ടീമിലെ സജീവും സൗമ്യയും കാര്യങ്ങൾ മെച്ചപ്പെടുത്താൻ നിരന്തരം സഹായിച്ചു.
കല്യാണി പ്രിയദർശനും ശ്രീലീലയും
കല്യാണിയുടെ കൂടെ ആദ്യമായിട്ടാണ് പ്രവർത്തിക്കുന്നത്. ഷൂട്ട് കഴിഞ്ഞപ്പോൾ 'കറക്റ്റ് അനൂപേട്ടനെ പോലെയുണ്ടല്ലോ' എന്നാണ് അവൾ പറഞ്ഞത്. ഞാനും അനൂപേട്ടനും (അനൂപ് സത്യൻ) ഇരട്ട സഹോദരങ്ങളാണ്. ഞങ്ങളുടെ വർക്കും ഒരുപോലെയാണ്. കുറഞ്ഞ വാക്കുകളിൽ കൃത്യമായ പോയിന്റുകൾ പറഞ്ഞ് അഭിനേതാക്കളെ സഹായിക്കുന്ന ആ ക്വാളിറ്റി അനൂപേട്ടനും ഉണ്ടെന്നാണ് അവൾ പറഞ്ഞത്.
ശ്രീലീലയും കല്യാണിയും വളരെ പ്രൊഫഷണലാണ്. ഷൂട്ട് തീരുന്നതുവരെ കാരവാനിൽ പോലും പോകാതെ രണ്ടുപേരും സെറ്റിൽ തന്നെ ഉണ്ടായിരുന്നു. അച്ഛന്റെ 'ഹാപ്പി ഷൂട്ട് ടെക്നിക്ക്' ഇവിടെയും വർക്കായി. എല്ലാവരും അവസാന ദിവസം സന്തോഷത്തോടെ കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്.
പരസ്യചിത്രങ്ങളിലെ അനുഭവവും സിനിമയിലേക്കുള്ള യാത്രയും
എനിക്കിത് പുതിയൊരു മേഖലയല്ല. എന്റെ കസിൻസ് ദീപുവും ഷിബുവും നടത്തുന്ന 'ഇമേജസ്' എന്ന കമ്പനിയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഞാൻ കരിയർ ആരംഭിച്ചത്. എന്റെ സിനിമകൾ ഞാൻ തന്നെയാണ് എഡിറ്റ് ചെയ്യാറുള്ളത്. ആ എഡിറ്റിംഗ് കഴിവ് എനിക്ക് ലഭിച്ചത് ആഡ് ഫിലിമുകളിൽ നിന്നാണ്. അക്കാലത്ത് വിജയ്, വിദ്യാ ബാലൻ എന്നിവർക്കൊപ്പവും ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകർക്കൊപ്പവും പ്രവർത്തിക്കാൻ സാധിച്ചു. അന്ന് ലഭിച്ച അനുഭവപരിചയമാണ് സിനിമ ടെക്നിക്കലായി ചെയ്തു തീർക്കാൻ എന്നെ സഹായിക്കുന്നത്. ഈ വർഷമാണ് ആദ്യ ഇൻഡിപെൻഡന്റ് ആഡ് ഫിലിം ചിത്രീകരിച്ചത്. അതും കല്യാൺ ഹോംസിന് വേണ്ടി നിവിനൊപ്പം ആയിരുന്നു. ഇപ്പോൾ രണ്ടാമത്തതും കല്യാണിന് വേണ്ടിയായതിന് കാരണം കല്യാണിനോടുള്ള വ്യക്തിപരമായ സൗഹൃദം തന്നെയാണ്. മുൻഗണന എന്നും സിനിമയ്ക്ക് തന്നെ.
അടുത്ത ചിത്രം നിവിൻ പോളിക്കൊപ്പം
അടുത്ത ചിത്രം നിവിൻ പോളിക്കൊപ്പമാണ്. അതൊരു ക്വാളിറ്റി എന്റർടെയ്നറാണ്, ഒപ്പം ആഴമുള്ളൊരു പ്ലോട്ട് കൂടിയുണ്ട്. ഞാനും അൽത്താഫ് സലീമും ഞാനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. അൽത്താഫിന്റെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യും എന്റെ 'സർവ്വം മായ'യും ചെയ്ത സംവിധായകർ ഒരേ നായകന് വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതൊരു നായിക പ്രാധാന്യമുള്ള ചിത്രം കൂടിയാണ്. നായികയെ തീരുമാനിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. നിവിനൊപ്പമുള്ള ഈ കോംബോ തിയറ്ററുകളിൽ മികച്ചൊരു അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു."