Politics

ജയില്‍ മോചിതനായ ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും; ചംപെയ് സോറന്‍ രാജിവെച്ചു, പുതിയ നീക്കവുമായി ഇന്ത്യാ സഖ്യം

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് മാസത്തിനു ശേഷം ജാമ്യം ലഭിച്ച് ജയില്‍മോചിതനായ ജെഎംഎം നേതാവും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. നിലവിലെ മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. ഹേമന്ത് സോറനും മറ്റു നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് ചംപെയ് സോറന്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കിയത്. ചംപെയ് സോറന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഹേമന്ത് സോറനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

ഹേമന്ത് സോറന്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജെഎംഎം നേതൃത്വത്തിലുള്ള മുന്നണിയുടെ തീരുമാനം അനുസരിച്ചാണ് താന്‍ രാജിവെച്ചതെന്ന് ചംപെയ് സോറന്‍ പ്രതികരിച്ചു. ഹേമന്ത് സോറന് സംഭവിച്ചതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. തനിക്ക് സഖ്യകക്ഷി നേതാക്കള്‍ നല്‍കിയ ഉത്തരവാദിത്തമായിരുന്നു മുഖ്യമന്ത്രിപദം. ഇപ്പോള്‍ അത് ഹേമന്ത് സോറന് നല്‍കാന്‍ മുന്നണി തീരുമാനം എടുത്തിരിക്കുകയാണെന്നും ചംപെയ് സോറന്‍ പറഞ്ഞു.

ജനുവരി 31ന് ഇഡി കേസില്‍ അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിപദം രാജിവെച്ചത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 28ന് സോറന്‍ ജയില്‍ മോചിതനായി. കേസില്‍ ഇഡിയുടെ വാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയത്.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT