Politics

ബിജെപി എംഎല്‍എയുടെ പാട്ട് പാക് സൈന്യത്തിന്റെ കോപ്പിയടിച്ചതോ? ട്വിറ്ററില്‍ വിവാദമുയര്‍ത്തിയ രണ്ട് പാട്ടുകളും വീഡിയോയും 

‘അവിടുള്ള പാട്ടുകാര്‍ എന്റെ പാട്ട് കോപ്പിയടിച്ചതാവും.’

THE CUE

തെലങ്കാനയിലെ ബിജെപി എംഎല്‍എയും പ്രമുഖ നേതാവുമായ താക്കൂര്‍ രാജാസിംഗ് ലോധ ശ്രീരാമനവമി ദിനത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരമര്‍പ്പിക്കാനെന്ന് അറിയിച്ച് പാട്ട് പുറത്തിറക്കിയിരുന്നു. ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ രാജാസിംഗ് ട്വിറ്ററിലൂടെയാണ് താന്‍ പാടിയ ദേശഭക്തിഗാനം റിലീസ് ചെയ്തത്. പാട്ട് പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലും സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും വിവാദം പൊടിപൊടിക്കുകയാണ്.

രാസിംഗ് ലോധയുടെ സോംഗ് ടീസര്‍ (ഏപ്രില്‍ 14)

പാട്ട് റിട്വീറ്റ് ചെയ്ത് കൊണ്ട് പാക് സൈനിക വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ നടത്തിയ പരിഹാസമാണ് പാക് ആര്‍മി സോംഗിന്റെ കോപ്പിയാണ് രാജാസിംഗിന്റെ പുതിയ പാട്ടെന്ന വിവാദത്തിന് തുടക്കമിട്ടത്. ലോധ് പുറത്തുവിട്ടത് ഒന്നരമിനുട്ടുള്ള സോംഗ് ടീസറാണ്. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് മാര്‍ച്ച് 23ന് പുറത്തിറക്കിയ പാക്കിസ്ഥാന്‍ സിന്താബാദ് എന്ന പാട്ടിന്റെ കോപ്പിയാണ് രാജയുടെ പാട്ടെന്നാണ് ആരോപണം. സാഹിര്‍ അലി ബാഗയാണ് പാക്കിസ്ഥാന് വേണ്ടി പാട്ടെഴുതിയത്.

പാക്കിസ്ഥാന്റെ ആര്‍മി സോംഗ് (മാര്‍ച്ച് 23ന് പുറത്തിറക്കിയത്)

‘ദില്‍ കി ഹിമ്മത് വദന്‍, അപ്‌നാ ജിസ്ബാ വദന്‍’ തുടങ്ങിയ വരികളിലും സമാനതയുണ്ട്. പാക് പാട്ടില്‍ പാക്കിസ്ഥാന്‍ സിന്താബാദ് എന്ന് പാടുന്നിടത്ത് രാജാസിംഗ് ഹിന്ദുസ്ഥാന്‍ സിന്താബാദ് എന്ന് പാടുന്നു. വളര്‍ന്നുവരുന്നൊരു ഗായകനെ തകര്‍ക്കുന്നതാണ് ആരോപണമെന്ന നിലയിലുള്ള ട്രോളുകളും വരുന്നുണ്ട്. ചൗക്കിദാര്‍ രാജാസിംഗ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് പാട്ട് പുറത്തുവന്നത്.

രാജാസിംഗിന്റെ മറുപടി/ വീഡിയോ

ഭീകരരാജ്യമായ പാക്കിസ്ഥാനില്‍ പാട്ടുകാരുണ്ടെന്ന് എന്നെ അമ്പരപ്പിക്കുന്നു. അവിടുള്ള പാട്ടുകാര്‍ എന്റെ പാട്ട് കോപ്പിയടിച്ചതാവും. പാക്കിസ്ഥാനികളുടെ പാട്ട് കോപ്പിയടിക്കേണ്ട ആവശ്യം എനിക്കില്ല. ‘അപ്പന്‍ മക്കളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാറില്ലല്ലോ’, ഏതായാലും പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ഹിന്ദുസ്ഥാന്‍ സിന്താബാദ് എന്ന ഗാനം പ്രചരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്
രാജാസിംഗ് ലോധ/ ബിജെപി എംഎല്‍എ/ തെലങ്കാന 

ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളിലൂടെയും വിദ്വേഷപ്രസംഗങ്ങളിലൂടെ വാര്‍ത്തകളില്‍ നിരന്തരം ഇടംപിടിക്കുന്ന ബിജെപി നേതാവാണ് രാജാസിംഗ് ലോധ.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT