News n Views

പാലാരിവട്ടം പാലം അഴിമതി: കരാറുകാരില്‍ നിന്നും നാലര കോടി പിടിച്ചെടുത്തു; നടപടി നഷ്ടം തിരിച്ചു പിടിക്കാന്‍

THE CUE

പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആര്‍ ഡി എസ് പ്രൊജക്‌സ് കമ്പനിയുടെ നാലര കോടി രൂപ സര്‍ക്കാര്‍ പിടിച്ചെടുത്തു. അഴിമതിക്കേസില്‍ നഷ്ടം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പണം പിടിച്ചെടുത്തത്.

പണം പിടിച്ചെടുക്കാനുള്ള നടപടിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അംഗീകാരം നല്‍കി. നടപടി തുടരുമെന്ന് മന്ത്രി പ്രതികരിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി കോര്‍പ്പറേഷന്‍ പുനസംഘടിപ്പിക്കുമെന്നും ജി സുധാകരന്‍ അറിയിച്ചു.

തകര്‍ന്ന പാലത്തിന്റെ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പെര്‍ഫോമിംഗ് ഗ്യാരന്റിയായി കമ്പനിക്ക് നല്‍കിയ നാലര കോടി രൂപ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റി. കോര്‍പ്പറേഷന്‍ എം ഡി രാഹുല്‍ ആര്‍ പിള്ളയാണ് തുക പിടിച്ചെടുത്തത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT