Kerala Rain

കണ്ണൂരില്‍ നാല് ഇടത്ത് ഉരുള്‍പൊട്ടല്‍, ഒരാള്‍ മണ്ണിനടിയില്‍പെട്ടു

കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. കണ്ണൂര്‍ പൂളക്കുറ്റി വെള്ളറയില്‍ ചന്ദ്രന്‍ എന്നയാള്‍ മണ്ണിനടിയില്‍പ്പെട്ടു. എന്‍.ഡി.ആര്‍.എഫ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കണ്ണൂരില്‍ മലയോര പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

മഴയില്‍ സംസ്ഥാനത്ത് ഉടനീളം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയോര മേഖലയിലുള്ളവരോട് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം ഏലൂരില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു. നെല്ലിയാമ്പതിയിലും ഉരുള്‍പൊട്ടി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്.

തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT