Kerala News

മീഡിയ വണ്‍ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്, ഖേദകരം: ജിഫ്രി തങ്ങള്‍

കമ്യൂണിസത്തിനെതിരെ സമസ്ത കാമ്പയിന്‍ നടത്തുന്നുവെന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് മീഡിയ വണ്‍ ചാനലില്‍ വന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന

കമ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ എന്റെ ഫോട്ടോ വെച്ച് മീഡിയ വണ്‍ ചാനലില്‍ വരുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. സുന്നീ മഹല്ലു ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്റാബ് എന്ന പരിപാടിയില്‍ ഇന്ന് മലപ്പുറത്ത് ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ ഞാന്‍ പരാമര്‍ശിച്ചിട്ടേയില്ല. തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണ് തങ്ങള്‍ പറഞ്ഞു.

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

SCROLL FOR NEXT