Kerala News

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്?, മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമുഖനായ ഇടതുമുന്നണി നേതാവിന്റെ ബന്ധുവിനെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കേസില്‍ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് കണ്ടറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും രമേശ് ചെന്നിത്തല.

കോഴിക്കോട് കൊടുവള്ളിയിലെ ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇടത് മുന്നണിയുടെയും അവരുടെ സഹയാത്രികരുടെയും നെഞ്ചിടിപ്പാണ് ഇപ്പോള്‍ ഉയരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ പ്രമുഖന്റെ ബന്ധുവിന് ചോദ്യം ചെയ്യുമ്പോള്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ്. അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ആരാണ് പ്രതിയാവുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല. കാരാട്ട് ഫൈസലിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. പിന്നാലെ ഫൈസലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലൈഫ് പദ്ധതിയിലെ ഗുരുതര അഴിമതി മൂടിവെക്കാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല. സിബിഐ അന്വേഷണം തങ്ങളിലേക്ക് നീങ്ങുമെന്ന് പേടിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കോടതിയിലേക്ക് പോകുന്നതെന്നും രമേശ് ചെന്നിത്തല. പദ്ധതിയില്‍ മുഖ്യമന്ത്രി എന്തൊക്കെയോ മറച്ചുവെക്കാനുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT