Kerala News

നൗഷാദ് ദ ബിഗ് ഷെഫ്, പാചകവിദഗ്ധനും നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു

പാചകവിദഗ്ധനും നിര്‍മ്മാതാവും കേറ്ററിംഗ് ശൃംഖലയുടെ ഉടമയുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 55 വയസായിരുന്നു. നൗഷാദ് ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, സന്ദീപ് സേനന്‍, എന്‍.എ ബാദുഷ എന്നിവര്‍ ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തിയിരുന്നു.

ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടര്‍ന്നാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് വെല്ലൂരിലും ചികില്‍സ തേടിയിരുന്നു. ഒരാഴ്ച മുമ്പാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഭാര്യയുടെ മരണസമയത്തും നൗഷാദ് ഐസിയുവിലായിരുന്നു.

ഷെഫ് ആയിരുന്ന നൗഷാദ് കൈരളി ചാനലിലെ പാചക പരിപാടിയിലൂടെയാണ് സുപരിചിതനാകുന്നത്. പിന്നീട് മറ്റ് ചാനലുകളിലും കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായി. സഹപാഠിയും നാട്ടുകാരനുമായ ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയുടെ നിര്‍മ്മാതാവായി നൗഷാദ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു. സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമായതിനൊപ്പം സ്വന്തമായി കാറ്ററിംഗ് ശൃംഖലയും റസ്റ്റോറന്റും നടത്തിയിരുന്നു.

കാഴ്ചക്ക് പിന്നാലെ ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ സിനിമകളും നൗഷാദ് നിര്‍മ്മിച്ചു. ബിഗ് സ്‌ക്രീന്‍ എന്ന ബാനറിലായിരുന്നു നൗഷാദ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. ആന്റോ ജോസഫിനൊപ്പം സഹനിര്‍മ്മാതാവായാണ് ചട്ടമ്പി നാട് നിര്‍മ്മിച്ചത്. നൗഷാദ് കാറ്ററിംഗ് സര്‍വീസ് എന്ന പേരിലായിരുന്നു ഭക്ഷണ വിതരണ ശൃംഖല. നൗഷാദ് ദ ബിഗ് ഷെഫ് എന്ന പേരിലായിരുന്നു റസ്റ്റോറന്റ്.

വെല്‍ഡ് ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; യൂറോപ്പില്‍ വികസന പദ്ധതികളുമായി മാക് ഇന്റര്‍നാഷണല്‍

രണ്ടാം വാരത്തിലും ട്രെൻഡിങ് നിലനിർത്തി മോളിവുഡ് ടൈംസ്; ബോക്സ് ഓഫീസിലും ഹിറ്റ്

'ബാലൻ' കഴിഞ്ഞ 2 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ: പ്രിയദർശൻ

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

SCROLL FOR NEXT