Kerala News

ദിലീപിന്റെ ഹര്‍ജി തള്ളി; തുടരന്വേഷണം തടയില്ലെന്ന് കോടതി

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. അടുത്ത മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്.

തുടരന്വേഷണത്തിന് മൂന്ന് മാസം വേണമെന്നായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. സമയം നീട്ടി നല്‍കരുതെന്ന് ദിലീപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തനിക്കെതിരെ വ്യാജ തെളിവുകള്‍ ചമയ്ക്കുകയാണെന്നതായിരുന്നു ദിലീപിന്റെ ആരോപണം.

തുടരന്വേഷണം മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ശബ്ദപരിശോധന പൂര്‍ത്തിയാക്കാനുണ്ട്.

നടി കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തുടരന്വേഷണം തടയരുതെന്ന് നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ അടുത്ത സുഹൃത്താണ് വെളിപ്പെടുത്തില്‍ നടത്തിയിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളെയും പുറത്ത് കൊണ്ടുവരണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT